Sunday, December 21, 2025
No menu items!
Homeവാർത്തകൾ68 ഹരിത ടൂറിസം കേന്ദ്രങ്ങളുടെ പ്രഖ്യാപനം നവംബർ ഒന്നിന്

68 ഹരിത ടൂറിസം കേന്ദ്രങ്ങളുടെ പ്രഖ്യാപനം നവംബർ ഒന്നിന്

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിലൂടെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളെ നവംബർ ഒന്നിന് ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കും. സഞ്ചാരികൾക്ക് നയന വിസ്മയം ഒരുക്കുന്നതിനൊപ്പം ശുചിത്വ മികവിലും മാതൃകയാകാൻ കേരളപ്പിറവി ദിനത്തിൽ ഒരുങ്ങുന്നത് 68 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം സ്ഥലം സന്ദർശിച്ച് മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് നിരോധനം നടപ്പാക്കൽ, ബദൽ സംവിധാനങ്ങൾ ഒരുക്കൽ, വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ തുടങ്ങിയ ശുചിത്വ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഹരിത ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.

പാരിസ്ഥിതികവും സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള പ്രദേശങ്ങളാണ് നമ്മുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഭൂരിഭാഗവും. അവയെ എല്ലാം ശുചിത്വ മികവിലേക്ക് എത്തിക്കുക മാത്രമല്ല സമ്പൂർണ ഹരിത ടൂറിസം കേന്ദ്രങ്ങളായി സംരക്ഷിക്കാൻ കൂടിയാണ് മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

വാടിക (കോട്ട മൈതാനം, പാലക്കാട്) , അടവി ഇക്കോ ടൂറിസം കേന്ദ്രം പത്തനംതിട്ട, നിലമ്പൂർ തേക്ക് മ്യൂസിയം, കാരാപ്പുഴ ഡാം വയനാട്, ലോകനാർകാവ് ക്ഷേത്രം കോഴിക്കോട്, വിജയ ബീച്ച് പാർക്ക് ആലപ്പുഴ, പാണിയേലിപോര് എറണാകുളം, കാൽവരി മൗണ്ട് ഇടുക്കി, ജബ്ബാർ കടവ് കണ്ണൂർ, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, ബേക്കൽകോട്ട കാസർഗോഡ് തുടങ്ങി 68 വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ആദ്യ ഘട്ടത്തിൽ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നത്. അടുത്ത ഘട്ടത്തിൽ ജലസുരക്ഷ, ജൈവവൈവിദ്ധ്യ സംരക്ഷണം, ഊർജ്ജ സംരക്ഷണം എന്നിവ പരിഗണിച്ചായിരിക്കും ഹരിതം ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments