Tuesday, August 5, 2025
No menu items!
Homeവാർത്തകൾ68-ാം വയസില്‍ നേടിയെടുത്ത വിജയം; ഏഴാം തരം തുല്യതാ പരീക്ഷ പാസായി ഇന്ദ്രൻസ്

68-ാം വയസില്‍ നേടിയെടുത്ത വിജയം; ഏഴാം തരം തുല്യതാ പരീക്ഷ പാസായി ഇന്ദ്രൻസ്

തിരുവനന്തപുരം: ഏഴാം തരം തുല്യതാ പരീക്ഷയില്‍ ചലച്ചിത്ര താരം ഇന്ദ്രൻസിന് വിജയം. 500ല്‍ 297 മാർക്ക് നേടിയാണ് അദ്ദേഹം ജയിച്ചത്. തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രല്‍ സ്‌കൂളില്‍ വച്ചായിരുന്നു അദ്ദേഹം പരീക്ഷ എഴുതിയത്. 68 വയസിലാണ് താരത്തിന്റെ നേട്ടം. വയനാട്ടിലെ ഷൂട്ടിംഗിനിടെയാണ് താരത്തെ തേടി പരീക്ഷാഫലം എത്തിയത്.

കുട്ടിക്കാലത്ത് കുടുംബപ്രാരാബ്ധങ്ങള്‍ മൂലം നാലാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ഇന്ദ്രൻസ് പിന്നീട് തയ്യല്‍ കടയില്‍ ജോലി തുടങ്ങുകയായിരുന്നു. തുടർന്ന് സിനിമയിലെത്തി മികച്ച അഭിനേതാവെന്ന പേരെടുക്കുമ്ബോഴും പാതിവഴിയില്‍ മുടങ്ങിയ പഠനവഴിയിലേക്ക് വീണ്ടും ഒരു മടക്കയാത്രയെന്ന മോഹം മനസിലുണ്ടായിരുന്നു. ഇതോടെയാണ് തുല്യതാ പരീക്ഷയെന്ന കടമ്ബ ചാടിക്കടക്കാൻ തീരുമാനമെടുത്തത്. പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രൻസിന്റെ അടുത്ത ലക്ഷ്യം.

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന നാലാം തരം തുല്യതാ കോഴ്‌സിന്റെയും ഏഴാം തരം തുല്യതാ കോഴ്‌സിന്റെയും പരീക്ഷാഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. നാലാം തരം തുല്യതാകോഴ്‌സില്‍ 487 പരീക്ഷയെഴുതിയതില്‍ 476 പേർ വിജയിച്ചു. ഏഴാം തരം തുല്യതാകോഴ്‌സില്‍ 1483 പേരാണ് വിജയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments