Monday, October 27, 2025
No menu items!
Homeവാർത്തകൾ67ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് ഇന്ന് തിരി തെളിയും

67ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് ഇന്ന് തിരി തെളിയും

തി​രു​വ​ന​ന്ത​പു​രം: കാ​യി​ക കേ​ര​ള​ത്തി​ന്‍റെ പുതിയ പ്രതീക്ഷയായി 67ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​ക്ക് ഇ​ന്ന് ദീ​പ​ശി​ഖ തെ​ളി​യും. വൈ​കീ​ട്ട് നാ​ലി​ന് യൂ​നി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബാ​ള​ർ ഐ.​എം. വി​ജ​യ​നും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും ചേ​ർ​ന്ന് ദീ​പ​ശി​ഖ തെ​ളി​ക്കും. തു​ട​ർ​ന്ന് കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​വും പാ​ര​മ്പ​ര്യ​വും വി​ളി​ച്ചോ​തു​ന്ന ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. മൂ​വാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും ഓ​രോ ജി​ല്ല​യി​ൽ​നി​ന്നും 300 പേ​ർ പ​ങ്കെ​ടു​ക്കു​ന്ന മാ​ർ​ച്ച് പാ​സ്റ്റും ന​ട​ക്കും. ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. 22 മു​ത​ൽ 28 വ​രെ 12 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന കാ​യി​ക പോ​രാ​ട്ട​ങ്ങ​ളി​ൽ 20,000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ക. ഗ​ൾ​ഫി​ലെ ഏ​ഴ് സ്കൂ​ളു​ക​ളി​ൽ​നി​ന്ന് 35 വി​ദ്യാ​ർ​ഥി​ക​ളു​മു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ൽ എ​ത്തി​യ കാ​സ​ർ​കോ​ട് സം​ഘ​ത്തെ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ആ​രം​ഭി​ച്ച ദീ​പ​ശി​ഖ പ്ര​യാ​ണം ചൊ​വ്വാ​ഴ്ച ത​ല​സ്ഥാ​ന​ത്ത് എ​ത്തും. ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ലെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി പ​ട്ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ട്രോ​ഫി ഘോ​ഷ​യാ​ത്ര​ക്കൊ​പ്പം ചേ​രും. തു​ട​ർ​ന്ന് നൂ​റു​ക​ണ​ക്കി​ന് കാ​യി​ത​താ​ര​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ സ്വ​ർ​ണ​ക്ക​പ്പ് ഉ​ദ്ഘാ​ട​ന വേ​ദി​യാ​യ യൂ​നി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് തി​രി​ക്കും. പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ൽ ഒ​രു​ക്കി​യ ഭ​ക്ഷ​ണ​പ്പു​ര​യു​ടെ പാ​ലു​കാ​ച്ച​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു. പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ച​കം. 2500 പേ​ർ​ക്ക് ഒ​രേ സ​മ​യം ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള ഭ​ക്ഷ​ണ​ശാ​ല​യാ​ണ് ഒ​രു​ക്കി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments