Tuesday, July 8, 2025
No menu items!
Homeവാർത്തകൾ5 സബ്സിഡി ഇനങ്ങളുടെ വില ഇന്നുമുതൽ സപ്ലൈകോ വില്പന ശാലകളിൽ കുറയും

5 സബ്സിഡി ഇനങ്ങളുടെ വില ഇന്നുമുതൽ സപ്ലൈകോ വില്പന ശാലകളിൽ കുറയും

ജനങ്ങൾക്ക് ആശ്വാസമായി സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വിലയില്‍ കുറവ്. തുവരപ്പരിപ്പ് ,മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ 5 സബ്സിഡി ഇനങ്ങളുടെ വില ഇന്നുമുതൽ (ഏപ്രിൽ 11) സപ്ലൈകോ വില്പന ശാലകളിൽ കുറയും. നാലു മുതൽ 10 രൂപ വരെയാണ് കിലോഗ്രാമിന് ഈ ഇനങ്ങൾക്ക് കുറയുക. വൻകടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വില്പനശാലകളിൽ ജിഎസ്ടി അടക്കമുള്ള സബ്സിഡി സാധനങ്ങളുടെ ഇന്നു (ഏപ്രിൽ 11) മുതലുള്ള വില. നേരത്തെ ഇത് യഥാക്രമം 69, 95, 79, 115, 68.25 എന്നിങ്ങനെ ആയിരുന്നു.

സബ്സിഡി സാധനങ്ങളുടെ ഏപ്രിൽ 11 മുതൽ ഉള്ള വിലയും, അവയുടെ വിപണി വിലയും ക്രമത്തിൽ

വൻകടല (ഒരു കിലോഗ്രാം) 65 (110.29)
ചെറുപയർ (ഒരു കിലോഗ്രാം) 90 (126.50)
ഉഴുന്ന് (ഒരു കിലോഗ്രാം) 90 (132.14)
വൻപയർ (ഒരു കിലോഗ്രാം) 75 (109.64)
തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) 105 (139.5)
മുളക്( 500ഗ്രാം) 57.75 (92.86)
മല്ലി( 500ഗ്രാം) 40.95 (59.54)
പഞ്ചസാര (ഒരു കിലോഗ്രാം) 34.65 (45.64)
വെളിച്ചെണ്ണ ഒരു ലിറ്റർ പാക്കറ്റ് ( സബ്സിഡി 500 എം എൽ+ നോൺ സബ്സിഡി 500 ml) 240.45 (289.77)
ജയ അരി (ഒരു കിലോഗ്രാം) 33 (47.42)
കുറുവ അരി( ഒരു കിലോഗ്രാം) 33 (46.33)
മട്ട അരി (ഒരു കിലോഗ്രാം) 33 (51.57)
പച്ചരി (ഒരു കിലോഗ്രാം) 29 (42.21)
(പൊതു വിപണി വില എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ ഏപ്രിൽ പത്തിലെ കണക്കനുസരിച്ച്)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments