Tuesday, October 28, 2025
No menu items!
Homeവാർത്തകൾ43 വിദേശ രാജ്യങ്ങള്‍ക്ക് യുഎസ്സിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി ട്രംപ്

43 വിദേശ രാജ്യങ്ങള്‍ക്ക് യുഎസ്സിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി ട്രംപ്

കുടിയേറ്റ നിരോധനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യുഎസ് സർക്കാർ പിന്തുടരുന്ന നയങ്ങളുടെ ഭാഗമായി 43 വിദേശ രാജ്യങ്ങള്‍ക്ക് യുഎസ്സിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി ട്രംപ്പു തിയ തീരുമാനത്തിന്റെ ആദ്യഘട്ടത്തില്‍ 10 രാജ്യങ്ങള്‍ക്ക് സമ്ബൂർണ്ണ വിസ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളാണ് സമ്ബൂർണ്ണ വിസ നിരോധനം ഏർപ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്ളത്.

43 ഓളം രാജ്യങ്ങളെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് യാത്രാ നിരോധനം ഏർപ്പെടുത്താൻ യുഎസ് സർക്കാർ ഒരുങ്ങുന്നത്. ഇതില്‍ ആദ്യ വിഭാഗം ആണ് റെഡ് ലിസ്റ്റ് ആയി അറിയപ്പെടുന്നത്. 10 രാജ്യങ്ങളാണ് യുഎസിന്റെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.അഫ്ഗാനിസ്ഥാൻ, ഇറാൻ, യെമൻ, ലിബിയ, സിറിയ, സുഡാൻ, വെനിസ്വേല, സൊമാലിയ, ഉത്തര കൊറിയ, ക്യൂബ എന്നീ രാജ്യങ്ങള്‍ക്കാണ് യുഎസ് സർക്കാർ സമ്ബൂർണ്ണ വിസ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

ദേശീയ സുരക്ഷാ ഭീഷണികള്‍ നേരിടുന്നതിനായി യുഎസിലേക്ക് പ്രവേശനം തേടുന്ന ഏതൊരു വിദേശിയുടെയും സുരക്ഷാ പരിശോധന ശക്തമാക്കണമെന്ന് ജനുവരി 20 ന് ട്രംപ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ നടപടിയുടെ ഭാഗമായാണ് യുഎസ് പുതിയ യാത്രാ വിലക്കുകള്‍ പ്രഖ്യാപിക്കുന്നത്. യാത്രാ വിലക്ക് നേരിടുന്ന രണ്ടാമത്തെ വിഭാഗം രാജ്യങ്ങള്‍ ഓറഞ്ച് ലിസ്റ്റ് എന്നാണ് അറിയപ്പെടുന്നത്. പാകിസ്താൻ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഓറഞ്ച് ലിസ്റ്റിലാണ് ഉള്‍പ്പെടുന്നത്. ഈ രാജ്യങ്ങളിലുള്ള സമ്ബന്നരായ ബിസിനസ് യാത്രക്കാർക്ക് മാത്രമായിരിക്കും ഇനി യുഎസിലേക്ക് പ്രവേശിക്കാൻ ആവുക. ഈ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് ടൂറിസ്റ്റ് വിസയില്‍ പോലും അമേരിക്കയിലേക്ക് എത്താൻ ആവില്ല. പാകിസ്താൻ, റഷ്യ, സിയറ ലിയോണ്‍, ദക്ഷിണ സുഡാൻ, തുർക്ക്മെനിസ്ഥാൻ, ബെലാറസ്, എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ എന്നീ രാജ്യങ്ങളാണ് ഓറഞ്ച് ലിസ്റ്റില്‍ ഉള്ളത്.

മൂന്നാമത്തെ വിഭാഗമായ യെല്ലോ ലിസ്റ്റില്‍ 23 ഓളം രാജ്യങ്ങളെ ഉള്‍പ്പെടുത്താനാണ് അമേരിക്ക തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ഈ നടപടിക്ക് 60 ദിവസത്തെ സമയം യുഎസ് സർക്കാർ നല്‍കിയിട്ടുണ്ട്. ഏതാനും മാർഗനിർദേശങ്ങള്‍ കൂടി ഇതില്‍ കൂടുതലായി ഉള്‍പ്പെടുത്താനും അമേരിക്ക ആലോചിക്കുന്നു. അംഗോള, ആന്റിഗ്വ ആൻഡ് ബാർബുഡ, ബെനിൻ, ബുർക്കിന ഫാസോ, കംബോഡിയ, ഭൂട്ടാൻ, കാമറൂണ്‍, കേപ് വെർഡെ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, കോംഗോ, ഡൊമിനിക്ക, ഇക്വറ്റോറിയല്‍ ഗിനിയ, ഗാംബിയ, ലൈബീരിയ, മലാവി, മാലി, മൗറിറ്റാനിയ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ, സാവോ ടോം ആൻഡ് പ്രിൻസിപ്പെ, വാനുവാട്ടു, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് യെല്ലോ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കുള്ള ഭീഷണി കണക്കിലെടുത്താണ് ഈ രാജ്യങ്ങള്‍ക്കെതിരായ നടപടികള്‍ എന്നാണ് യുഎസ് വ്യക്തമാക്കുന്നത്. നിലവില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള ഈ മൂന്ന് വിഭാഗങ്ങളുടെയും പട്ടിക വൈകാതെ തന്നെ യുഎസ് ക്യാബിനറ്റ് അംഗീകരിച്ച ശേഷം പദ്ധതി നടപ്പിലാക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments