ഛണ്ഡിഗഡിലെ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിക്ക് കീഴിലെ സൊസൈറ്റി ഫോർ സെൻട്രലൈസ്ഡ് റിക്രൂട്‌മെൻ്റ് ഓഫ് സ്‌റ്റാഫ് ഇൻ സബ്‌ഓർഡിനേറ്റ് കോർട്ട്, സ്‌റ്റെനോഗ്രഫർ ഗ്രേഡ് III (ഇംഗ്ലിഷ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 419 ഒഴിവുകളാണ് ഉള്ളത്. നേരിട്ടുള്ള നിയമനമാണ്. മേയ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: ബാച്ലർ ഓഫ് ആർട്സ്/ബാച്ലർ ഓഫ് സയൻസ് ബിരുദം/തത്തുല്യം, കംപ്യൂ ട്ടർ പരിജ്‌ഞാനം (വേഡ് പ്രോസസിങ്, സ്പ്രെഡ് ഷീറ്റ്), പത്ത്/പ്ലസ് ടു/ബിഎ/എംഎ ക്ലാസുകളിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രായം 18നും 42നും ഇടയിലായിരിക്കണം. ഹരിയാന സർക്കാർ മാനദണ്ഡ പ്രകാരമായിരിക്കും ശമ്പളം നൽകുന്നത്. കംപ്യൂട്ടർ ബേസ്‌ഡ് ടെസ്റ്റ്, ഇംഗ്ലിഷ് ഷോർട്ഹാൻഡ് ആൻഡ് ട്രാൻസ്ക്രിപ്ഷൻ ടെസ്റ്റ്, സ്പ്രെഡ്ഷീറ്റ് ടെസ്‌റ്റ് എന്നിവ മുഖേനയാണു തിരഞ്ഞെടുപ്പ്. പുരുഷൻമാർക്ക് 825 രൂപയും സ്ത്രീകൾക്ക് 625 രൂപയും ആയിരിക്കും ഫീസ്. കൂടുതൽ വിവരങ്ങൾക്ക് www.sssc.gov.in സന്ദർശിക്കുക.