Monday, February 16, 2026
No menu items!
Homeവാർത്തകൾ38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, പാലക്കാട്, തൃശൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് അറിയിപ്പ്. ആലപ്പുഴ ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, കണ്ണൂർ ജില്ലകളിൽ  36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.  എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ്, തിരുവനന്തപുരം ജില്ലയിൽ 34 ഡിഗ്രി സെൽഷ്യസ്, ഇടുക്കി, വയനാട് ജില്ലകളിൽ 33  ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments