Tuesday, October 28, 2025
No menu items!
Homeആരോഗ്യ കിരണം38 കിലോ മാത്രം ഭാരമുള്ള 83കാരിയിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

38 കിലോ മാത്രം ഭാരമുള്ള 83കാരിയിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

മുംബൈ : 38 കിലോ മാത്രം ഭാരമുള്ള 83കാരിയിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഹൃദയം തുറക്കാതെ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് മുംബൈയിൽ വിജയകരമായി ചെയ്തത്. മുംബൈയിലെ സ്വകാര്യ ആശുപ്രതിയിലാണ് 83കാരിയായ ദക്ഷ അഷർ എന്ന വയോധികയിൽ നവീന ശസ്ത്ര ക്രിയ ചെയ്തത്.

ഹൃദയവാൽവ് ചുരുങ്ങുന്നതിനെ തുടർന്ന് രക്തം പമ്പ് ചെയ്യുന്നതിലെ കുറവായിരുന്നു വയോധികയെ വലച്ചത്. ഏറെ നാളായി ഗുരുതരമായ രീതിയിൽ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിന് പിന്നാലെയാണ് 83കാരിയെ സ്വകാര്യ ആശുപ ത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ച് വേദന, തലകറക്കം, കഠിനമായ ക്ഷീണം അടക്കമുള്ളവ അനു ഭവപ്പെട്ട വയോധികയുടെ ഭാര ക്കുറവാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ചെയ്യാൻ തടസമായതോടെയാണ് ട്രാൻസ്ക‌ത്തീറ്റർ അയോർട്ടിക് വാൽവ് റിപ്ലെയ് സ്മെന്റ് നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്.

പ്രായവും ഭാരവും അതീവ വെല്ലുവിളി ഉയർത്തിയ ശസ്ത്രക്രിയ ആണ് ഡോക്ടർമാർ വിജയകമായി പൂർത്തിയാക്കിയത്. ലോക്കൽ അനസ്തേഷ്യ നൽകിയ ശേഷം ഒരു മണിക്കൂറിനുള്ളിൽ സർജന്മാർ പുതിയ വാൽവ് 83കാരി യിൽ സ്ഥാപിക്കുകയായിരുന്നു. അതിവേഗത്തിൽ വിജയകരമായി പൂർത്തിയാക്കിയ ശസ്ത്രക്രിയ ചെന്നൈയിൽ ഹൃദയ രോഗ വിദഗ്‌ധന്മാരുടെ കോൺഫറൻസിൽ ലൈവ് സ്ട്രീം ചെയ്തിരുന്നു. രണ്ട് ചുവട് പോലും നടക്കാൻ ക്ലേശിച്ചിരുന്ന 83കാരി ശസ്ത്ര ക്രിയയ്ക്ക് പിന്നാലെ 24 മണിക്കൂറിനുള്ളിൽ തന്ന നടക്കാൻ തുടങ്ങിയിരുന്നു.

24 മണിക്കൂറിനുള്ളിൽ 83കാരി ആശുപ്രതി വിടുകയും ചെയ്തു. നിരവധി സങ്കീർണതകളുമായി ആണ് 83 കാരി ചികിത്സയ്ക്ക് എത്തിയതെന്നാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. പരേഖ് വിശദമാക്കുന്നത്. അയോട്ടിക് സ്റ്റെനോസിസ് എന്ന അവസ്ഥയായിരുന്നു 83 കാരി നേരിട്ടിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments