വൈക്കം: തലയോലപറമ്പിൽ 35-ാമത് കോട്ടയം റവന്യു ജില്ല സ്കൂൾ കലോത്സവത്തിനു ഇന്ന് തിരി തെളിഞ്ഞു. ഇന്ന് രാവിലെ 11ന് എ.ജെ. ജോൺ മെമ്മോറിയൽ ഗേൾസ്ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന സമ്മേളനത്തിൽ സി.കെ. ആശ എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാല , കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.സുനിൽ, തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ഷാജിമോൾ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിസമ്മ , പഞ്ചായത്ത് അംഗങ്ങളായ അനിൽ ചെള്ളാങ്കൽ, അഞ്ജു എം.ഉണ്ണികൃഷ്ണൻ, എം.ടി. ജയമ്മ , ഷിജി വിൻസൻ്റ്, വിജയമ്മ ബാബു, പ്രിൻസിപ്പൽ എസ്. ശ്രീലത, ഹെഡ്മിസ്ട്രസ് സി. മായാദേവി, എഇഒ ജോളി മോൾ ഐസക്ക്, എം.ആർ സുനിമോൾ, ഡോ. സി.എം. കുസുമൻ, എം.എ. അക്ബർ, സോജൻ പീറ്റർ തുടങ്ങിയവർ പങ്കെടുത്തു. തലയോലപറമ്പ് എജെ ജോൺ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് പ്രധാന വേദി. സെൻ്റ് ജോർജ് എച്ച്എസ്എസ്, വൈക്കം മുഹമ്മദ് ബഷീർ സ്മാരക വി എച്ച എസ് എസ്, ഗവൺമെൻ്റ് എൽ പി എസ്, ഐ എം എ ഹാൾ, കെ ആർ ഓഡിറ്റോറിയം, തലയോലപറമ്പ് ഗവൺമെൻ്റ് യു പി എസ് തുടങ്ങിയവയാണ് മറ്റ് വേദികൾ. ജില്ലയിലെ 13സബ് ജില്ലകളിലെ 3000 ലധികം വിദ്യാർഥികൾ 200ലധികം ഇനങ്ങളിൽ മത്സര വേദിയിൽ മാറ്റുരയ്ക്കും. 30ന് ഉച്ച കഴിഞ്ഞ് 3.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സി.കെ.ആശ എം എൽ എ അധ്യക്ഷത വഹിക്കും.