കുറവിലങ്ങാട്: ലോകരാജ്യങ്ങൾക്കിടയിൽ യുദ്ധവും ആഭ്യന്തര കലാപവും വർധിച്ചുവരുന്ന സാഹചര്യത്തിൽ കൊലചെയ്യപ്പെടുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾക്കുള്ള സമർപ്പണവുമായി മൂന്നാമത് മഴവിൽക്കൂട്ടം ചിത്രചനാ മത്സരം നടത്തപ്പെട്ടു. പട്ടിത്താനം വാറ്റുപുര യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബും വെമ്പള്ളി ഗവൺമെന്റ് യുപി സ്കൂളും സംയുക്തമായി പ്രൈമറി വിദ്യാർത്ഥികൾക്കായിയാണ് ചിത്രരചനാ മത്സരം നടത്തിയത്. ഗാന്ധിജയന്തി ലോക അഹിംസാ മസാചരണം എന്നിവയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കപ്പെട്ടത്. വിദ്യാർത്ഥികൾക്കിടയിൽ അഹിംസ സന്ദേശം നൽകുകയും ആധുനിക കാലത്ത് ഗാന്ധിയൻ ചിന്തയിൽ നിലനിൽക്കുന്നതിന്റെ പ്രാധാന്യവും ബോധ്യമാക്കുക എന്നിവ ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു മഴവിൽക്കൂട്ടം സംഘടിപ്പിക്കപെട്ടത്. നാൽപതിൽപരം സ്കൂളുകളിൽ നിന്ന് 250 ലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു . പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു.
കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അംബിക സുകുമാരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഹിംസയിൽ അധിഷ്ടിതമായ ലോകവീക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും വിദ്യാർത്ഥികൾക്ക് അനുകൂലമായ സാഹചര്യമൊരുക്കി കൊടുത്താൽ അവർ നമ്മളെ അത്ഭുതപ്പെടുത്തുന്ന കഴിവുകൾ ലോകത്തിൽ നൽകുമെന്നും അതുവഴി ലോകസമാധാനം കുട്ടികളിൽ നിന്ന് തുടങ്ങുവാൻ കഴിയുമെന്നും അവർ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് മെമ്പർ തമ്പി കാവുംപറമ്പിൽ, ക്ലബ്ബ് സെക്രട്ടറി ഗംഗാദത്തൻ പി എസ്, സോണി ജോസഫ്, വെമ്പള്ളി സ്കൂൾ അധ്യാപകൻ ജസ്റ്റിൻ എന്നിവർ സംസാരിച്ചു. ക്ലബ്ബ് പ്രസഡന്റ് കെ. ജെ. വിനോദ് അധ്യക്ഷനായിരുന്നു.
എൽ പി വിഭാഗത്തിൽ ബിലൻ ബിനു ജോസഫ് (ഗവൺമെന്റ് യുപിഎസ് മണർകാട്) എമി ജെയ്സൺ ( ഡി പോൾ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ നസ്രത്ത് ഹിൽ ) ജാൻവി സാറ ജോമോൻ ( ഹോളിക്രോസ് എച്ച്.എസ്.എസ്. തെള്ളകം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും ശിവനന്ദ സുനിൽ, തെരേസ ജോബി ചെരുവിൽ, കരോൾ പി അരുൺ, മാളവിക സതീഷ് ധ്വനി ദീപക് എന്നിവർ പ്രോത്സാഹനം സമ്മാനങ്ങളും കരസ്ഥമാക്കി.
യു പി വിഭാഗത്തിൽ സേതുലക്ഷ്മി വി എ ( ഗവൺമെന്റ് യുപിഎസ് ഇളംപള്ളി) അഷ്ന അന്ന ജോബി ( സെന്റ് മേരീസ് എച്ച്.എസ്.എസ്. കിടങ്ങൂർ) ഏയ് ജൽ എലിസബത്ത് ബിബിൻ (ഡി പോൾ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ നസ്രത്ത് ഹിൽ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും രഞ്ജിഷ് കെ ആർ, അമീഷ സുരേഷ്, ആദിദേവ് വി.എ, വൈഷ്ണവ് വിനീഷ്, അർഷിത മജീദ് എന്നിവർ പ്രോത്സാഹനം സമ്മാനങ്ങളും കരസ്ഥമാക്കി.
ക്ലബ് ഭാരവാഹികളായ അബിൻ സാബു, ബിബിൻ ബാബു, ബിജു ജോസഫ്, സനേഷ് ജോസഫ്, സജീവ് സി. ജി, സാബു പി. ഡി, രാഗിൽ രതീഷ്, ബിബിൻ മാത്യു, ജെറിൻ ജോസഫ്, മനു കെ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



