Wednesday, March 25, 2026
No menu items!
Homeവാർത്തകൾതലസ്ഥാന നഗരിയിലെ ഓണകാഴ്ചകൾക്ക് കൗതുകമായി ഡ്രോൺ പ്രദർശനം

തലസ്ഥാന നഗരിയിലെ ഓണകാഴ്ചകൾക്ക് കൗതുകമായി ഡ്രോൺ പ്രദർശനം

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഓണകാഴ്ചകൾക്ക് കൗതുകമായി ഡ്രോൺ പ്രദർശനവും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശനം രണ്ട് ദിവസം കൂടി തുടരും. തലസ്ഥാന നഗരിയിൽ ആദ്യമായി നടക്കുന്ന ഡ്രോൺ പ്രദർശനം കാണാനുള്ള കൗതുകത്തിലായിരുന്നു നഗരം. തിരുവോണരാത്രിയിലെ പ്രദർശനം കാണാൻ മന്ത്രിമാരായ മുഹമ്മദ്‌ റിയാസും, വി.ശിവൻ കുട്ടിയും നേരെത്തെ തന്നെയെത്തി. 700ലധികം ഡ്രോണുകളുമായി കേരള തനിമ വിളിച്ചോതുന്ന ആകാശ കാഴ്ചകളോടെ തുടങ്ങിയ പ്രദർശനം പിന്നീട് നഗരത്തിന്റെ പ്രധാനവികസന ആകർഷണമായ വിഴിഞ്ഞം തുറമുഖത്തേക്ക് കടന്നു. കളരിപയറ്റും, ചെണ്ടയും, മാവേലിയും, സദ്യയും ഒക്കെ ഡ്രോണുകളാൽ ആകാശത്ത് നിറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി ഡ്രോൺ പ്രദർശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു. ഡ്രോൺ പ്രദർശനം കാണികൾക്ക് നവ്യനുഭവമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖവും 15മിനുട്ട് നീണ്ടുനിന്ന പ്രദർശനത്തിൽ ഉൾപെടുത്തിയിരുന്നു.

2022 ജനുവരി 29ന് രാഷ്ട്രപതി ഭവനില്‍ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനായി 1,000 ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ലൈറ്റ് ഷോ സംഘടിപ്പിച്ചതിന്‍റെ റെക്കോര്‍ഡ് ബോട്ട്ലാബ് ഡൈനാമിക്സ് കമ്പനിയുടെ പേരിലാണ് ഷോ നടക്കുന്നത്. ഡ്രോണ്‍ ലൈറ്റ് ഷോ സെപ്റ്റംബർ 7ന് സമാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments