Tuesday, August 5, 2025
No menu items!
Homeവാർത്തകൾ27ാമത് എഡിഷൻ വാര്‍ത്താ ചിത്രപ്രദര്‍ശനം പോര്‍ട്ട്‌ഫോളിയോ-2025ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍

27ാമത് എഡിഷൻ വാര്‍ത്താ ചിത്രപ്രദര്‍ശനം പോര്‍ട്ട്‌ഫോളിയോ-2025ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍

കൊച്ചി: കൊച്ചി ഫോട്ടോ ജേണലിസ്റ്റ് ഫോറം സംഘടിപ്പിക്കുന്ന 27ാമത് എഡിഷൻ വാര്‍ത്താ ചിത്രപ്രദര്‍ശനം പോര്‍ട്ട്‌ഫോളിയോ-2025ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ തുടക്കം. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കൃത്യസമയം തിരിച്ചറിഞ്ഞ് ഭാവം ഉൾക്കൊണ്ട് പകർത്തിയ ചിത്രങ്ങളാണ് പോർട്ട്ഫോളിയോ പ്രദർശനത്തിൽ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാവം മിന്നിമറയുന്നത് നോക്കി കൃത്യസമയത്ത് ഒപ്പിയെടുക്കുകയെന്നുള്ളതാണ് പ്രധാനപ്പെട്ട കഴിവ്. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടുമ്പോഴും സാങ്കേതിക വിദ്യകൾ മേഖലയിലെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോറം കണ്‍വീനര്‍ പി.ആര്‍ രാജേഷ് അധ്യക്ഷത വഹിച്ചു.

കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ, ഹൈബി ഈഡന്‍ എം.പി, എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, കൗൺസിലർ പത്മജ എസ്. മേനോൻ, കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ എന്നിവർ സംസാരിച്ചു. കൊച്ചി ഫോട്ടോ ജേണലിസ്റ്റ് ഫോറം ട്രഷറർ മനുഷെല്ലി സ്വാഗതവും ജോയിൻറ് കൺവീനർ ടി.പി. സൂരജ് നന്ദിയും പറഞ്ഞു. കെ.എസ്.എഫ്.ഇയുടെ സഹകരണത്തോടെ ആരംഭിച്ച പ്രദർശനം ജനുവരി ഒന്നിന് സമാപിക്കും. എറണാകുളത്തെ വിവിധ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ എഴുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments