വടക്കാഞ്ചേരി: ഓട്ടുപാറയിലെ ജനത ഫാമിലി ബസാർ ഉടമ റോയി ആണ് വടക്കാഞ്ചേരിയിൽ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന 250 ഓട്ടോ ഡ്രൈവർമാർക്ക് ഓണക്കോടി നൽകിയത്.
സാധാരണക്കാരായ തൊഴിലാളികൾക്ക് തന്നാൽ കഴിയുന്നൊരു സഹായം നൽകണമെന്ന ആഗ്രഹം ആണ് റോയി സഫലീകരിച്ചത്. തങ്ങളുടെ ഓണം കളറാക്കാൻ മുന്നിട്ടിറങ്ങിയ വടക്കാഞ്ചേരിക്കാരുടെ സ്വന്തം റോയിച്ചനോട് ഒരുപാട് നന്ദിയുണ്ടെന്ന് ഓട്ടോ തൊഴിലാളികളും വ്യക്തമാക്കി.