Tuesday, October 28, 2025
No menu items!
Homeവാർത്തകൾ25-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു

25-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു

25-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു. സ്വാശ്രയസംഘ മഹോത്സവത്തിന്‍റെയും കാര്‍ഷികമേളയുടെയും ഉദ്ഘാടനം മന്ത്രിമാരായ വി.എന്‍. വാസവനും പി. പ്രസാദും സംയുക്തമായി നിര്‍വഹിച്ചു. ജൈവ വൈവിദ്യ സംരക്ഷണത്തോടൊപ്പം മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍ാണ വിപണന സാധ്യതകളും കാലിക പ്രസക്തമായ വിഷയമാണെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുവാന്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും കാലാവസ്ഥാ വ്യതിയാനവും വന്യമൃഗങ്ങളുടെ കടന്നുകയറ്റവും കാര്‍ഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. കോട്ടയം ആര്‍ച്ച്‌ ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, തോമസ് ചാഴികാടന്‍, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്, അമേരിക്കയിലെ ഹ്യൂസ്റ്റണ്‍ സെന്‍റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച്‌ വികാരി ഫാ. ഏബ്രഹാം. കെഎസ്‌എസ്‌എസ് എക്സിക്യൂട്ടീവ് ഡയറക് ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്ബുഴ പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ജോസഫ് അമ്ബലക്കുളം, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments