വാഷിങ്ടൺ: വൻകിട പരസ്യക്കമ്പനികൾ കുത്തകയാക്കിവെച്ച ലോകം കീഴടക്കാനൊരുങ്ങി എ.ഐ. ലോകത്തുടനീളം വിപ്ലവം തീർക്കുന്ന നിർമിത ബുദ്ധി സമൂഹ മാധ്യമങ്ങൾ വഴിയുള്ള പരസ്യങ്ങൾക്കും പ്രയോജനപ്പെടുത്തുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സമൂഹമാധ്യമങ്ങളുടെ ഉടമയായ മെറ്റയാണ്. അടുത്ത വർഷാവസാനത്തോടെ ഇവ രണ്ടിലും എ.ഐ ഉപയോഗിച്ച് പരസ്യം നൽകാനാകും. ഇതുവഴി പരസ്യക്കമ്പനികൾക്ക് നൽകുന്ന വൻതുക ഒഴിവാക്കാനാകുമെന്നാണ് അവകാശവാദം. പുതിയ ടൂളുകൾ വരുന്നതോടെ ചിത്രം, വിഡിയോ, ടെക്സ്റ്റ് എന്നിവയെല്ലാം എ.ഐ നൽകും വിധമാകും മാറ്റങ്ങൾ.



