Sunday, March 1, 2026
No menu items!
Homeവാർത്തകൾ2025 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ എട്ട് മുതൽ 18 വരെ

2025 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ എട്ട് മുതൽ 18 വരെ

തിരുവനന്തപുരം: 2025 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ എട്ട് മുതൽ 18 വരെ നടത്തുന്നു. പരീക്ഷാ ഫീസ് സെപ്റ്റംബ‍ർ 26 മുതൽ ഒക്ടോബർ ഏഴ് വരെ പിഴയില്ലാതെയും എട്ട് മുതൽ ഒമ്പത് വരെ പിഴയോടുകൂടിയും പരീക്ഷാ കേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് രണ്ട് മണി മുതൽ അ‍ഞ്ച് മണി വരെ) അടയ്ക്കാം.

അപേക്ഷകർ ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയതിന് ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധ രേഖകൾ ഉൾപ്പെടെ പരീക്ഷാ ഫീസ് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ഒടുക്കണം.

ഗ്രേഡിങ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ നിശ്ചിത തീയതിക്കുള്ളിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: xequivalency.kerala.gov.in.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments