തിരുവല്ല: കേരളത്തിൽ ഏറ്റവും മികച്ചരീതിയിൽ മാതൃഭാഷയായ മലയാളം ഭരണഭാഷയിലേക്ക് സമന്വയിപ്പിച്ച ജില്ലയ്ക്കുള്ള ഭരണഭാഷ പുരസ്കാരം ഈ വർഷം പത്തനംതിട്ട ജില്ലയ്ക്ക്. നവംബർ ഒന്നിന് ഉച്ചയ്ക്ക് ശേഷം 3.30 ന് സെക്രട്ടറിയേറ്റിലെ ഡർബാർ ഹാളിൽ മുഖ്യമന്ത്രി പുരസ്കാരം സമ്മാനിക്കും.



