ഭോപ്പാല്‍: പ്രകൃതി ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്ന കേരളത്തിനും ത്രിപുരയ്ക്കും 20 കോടി വീതം ധനസഹായം വാഗ്ദാനം ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചാണ് മുഖ്യമന്ത്രി ഇരു സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചത്. പ്രതിസന്ധിയില്‍ നിന്ന് വേഗംകരകയറാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഈ വര്‍ഷം മധ്യപ്രദേശ് ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങളെ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ത്രിപുരയിലും കേരളത്തിലും ശക്തമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. നിരവധി ആളുകളുടെ ജീവന്‍ പൊലിഞ്ഞത് വളരെ ദുഃഖമുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.