സംസ്ഥാനത്തെ നിർമ്മാണം പൂർത്തിയാക്കിയ 12 സ്മാർട്ട് റോഡുകൾ ഉൾപ്പെടെ 60 ഇൽ പരം റോഡുകൾ മന്ത്രി വി ശിവൻകുട്ടി നാടിന് സമർപ്പിച്ചു. ഇത് വെറും റോഡുകളല്ലെന്നും വികസനം വളർത്തുന്ന ജീവ രേഖകളാണെന്നും മന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിന് ആള്ള് വെക്കുന്ന സമീപനം സ്വീകരിച്ചവർക്കുള്ള മറുപടിയാണ് ഇതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഏറെക്കാലമായി മുടങ്ങിക്കിടന്ന പദ്ധതിയാണ് എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിൽ പൂർത്തിയാക്കിയിരിക്കുന്നത്. 14 ജില്ലകളിലായി 50 ലധികം റോഡുകളും തിരുവനന്തപുരത്ത് 12 സ്മാർട്ട് റോഡുകളുമാണ് നിർമ്മാണം പൂർത്തിയാക്കിയത്. യുഡിഎഫ് കാലത്ത് അഴിമതി നിറഞ്ഞ പിഡബ്ല്യൂഡി രംഗത്താണ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഴിമതി രഹിതമാക്കി മാറ്റിയത്. മന്ത്രി നടത്തുന്നത് നല്ല ഉടച്ചു വാർക്കലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പദ്ധതിയെ വിമർശിച്ചവരും ഇപ്പോൾ സർക്കാർ നിലപാടാണ് ശരിയാണെന്ന് പറയുകയാണ്. ആൽത്തറ മുതൽ ചെന്തിട്ട വരെയുള്ള പാതയുടെ നിർമ്മാണം യു എൽ സി സിയാണ് പൂർത്തിയാക്കിയത്. സ്മാർട്ട് റോഡുകൾക്ക് പുറമേ 28 റോഡുകളാണ് ബി എം ബി സി നിലവാരത്തിൽ നവീകരിച്ചത്. സ്മാർട്ട് സിറ്റിയുടെ ഭാഗമായി കെ ആർ എഫ് ബി ആണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. ആകെ 180 കോടിയോളം രൂപ ചെലവിട്ടാണ് 12 സ്മാർട്ട് റോഡുകൾ നിർമ്മിച്ചത്. 2025 ഡിസംബറോടെ ദേശീയപാതയും യാഥാർത്ഥ്യമാക്കും.



