Tuesday, October 28, 2025
No menu items!
Homeകലാലോകം11 മത് പുസ്തകവുമായി ബഷീർ പെരുവളത്ത് പറമ്പ്

11 മത് പുസ്തകവുമായി ബഷീർ പെരുവളത്ത് പറമ്പ്

കണ്ണൂർ: തന്റെ ജീവിത പ്രയാസങ്ങളും, കുടുംബത്തോടുള്ള ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിനിടയിലും അക്ഷരങ്ങളെ മാറോട് ചേർക്കുന്ന ബഷീർ പെരുവളത്ത് പറമ്പിന്റെ 11 മത് പുസ്തകം ഉറുമ്പാന പ്രകാശിതമാവുന്നു. നമ്മുടെ ചുറ്റുപാടും കാണുന്ന മിക്ക ജീവികളെക്കുറിച്ചും അവരുടെ രീതിവെച്ച് മനുഷ്യനുമായി തട്ടിച്ച് നോക്കി ഇദ്ദേഹം എഴുതിയ ഉറുമ്പാന എന്ന ചെറിയ കഥകളുടെ സമാഹാരം ഉറുമ്പുകൾ മുതൽ ആനകൾ വരെയുള്ള 64 ജീവികളുടെ കഥകൾ പറയുന്നു.

ചെറിയ വാക്കുകൾ കൊണ്ട് വലിയ ലോകം സൃഷ്ടിക്കുന്ന വിരലിലെണ്ണാവുന്ന എഴുത്തുകാരാണ് മലയാളത്തിലുള്ളത്. വായിച്ചാലും വളരുo വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ ഏറെ സ്വാധീനിച്ച ബഷീർ ജീവിത സാഹചര്യം കൊണ്ട് ഏഴാം തരത്തിൽ പഠനം നിറുത്തേണ്ടി വന്ന്, 12മത്തെ വയസ്സിൽ ഇരിട്ടി ബസ്സ് സ്റ്റാൻഡിൽ ഇഞ്ചി മിട്ടായിയുമായി ഇറങ്ങിയതാണ്.
അപ്പോഴും മനസ് തകരാതിരിക്കാനാണ് അക്ഷരങ്ങളെക്കൂടെ ചേർത്തത്. 20 മത്തെ വയസ്സിൽ പ്രൈവറ്റായി പഠിച്ച് എസ് എസ് എൽ സിപരീക്ഷ എഴുതി പാസായത് വായനയുടെ ബലത്തിലാണ്.

കുഞ്ഞുണ്ണി മാഷിന്റെ ചെറിയ വരികളെപ്പോലെ ചിന്തിക്കാനും, അറിയാനും ഉള്ള ധാരാളം കാര്യങ്ങൾ ഓരോ ജീവികളിലും ഉണ്ടെന്ന് ഉറമ്പാന സാക്ഷ്യപ്പെടുത്തുന്നു. 5 കഥാ സമാഹാരവും, 3 നോവലും, ഒരു ലേഖന സമാഹാരവും ഒരു കവിതാ സമാഹാരവും ഇദ്ദേഹം ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

” നമുക്ക് ചുറ്റിലുമുള്ള പല ജീവികളെക്കുറിച്ചും ബഷീർ പെരുവളത്ത് പറമ്പ് എഴുതുമ്പോൾ ചെറിയ വരികൾക്കപ്പുറം വലിയ പാഠങ്ങൾ നൽകുന്ന കഥകളായി അത് മാറുന്നു. രണ്ട് കണ്ണുകൾക്കപ്പുറം ഒരു അകക്കണ്ണ് കൂടി ഉണ്ടാകുമ്പോഴേ ഈ സൂക്ഷ്മ നിരീക്ഷണം സാധ്യമാവു. ഈ അകക്കണ്ണ് ഉള്ളത് കൊണ്ടാണ് ജീവജാലങ്ങളെക്കുറിച്ചുള്ള ഈ ചെറിയ വലിയ കഥ ഉറുമ്പാന എഴുതാൻ ഊ എഴുത്തു കാരന് സാധ്യമാവുന്നത്. രണ്ടും മൂന്നുഠ വരികളിൽ അവസാനിക്കുന്ന ഈ ചെറിയ വലിയ കഥകൾ വായിച്ചവസാനിപ്പിച്ചാലും വലിയ കഥകളായി മനസ്സിൽ അവശേഷിക്കും ” എന്നാണ് പുസ്തകത്തിൽ അവതാരിക എഴുതിയ മലയാളത്തിലെ ചെറിയ കഥകളുടെ വലിയ കഥാകാൻ പി.കെപാറക്കടവ് ഉറുമ്പാനയെക്കുറിച്ച് പറഞ്ഞ് വെച്ചത്.

പെയിന്റിംഗ് ജോലിയും, പണിയില്ലാത്ത ദിവസങ്ങളിൽ ബസ്റ്റാൻഡുകളിൽ ഇഞ്ചി മിഠായ് ഉണ്ടാക്കി കൊണ്ട് പോയി വിറ്റും കുടുംബo പോറ്റുന്ന ബഷീർ പെരുവളത്ത് പറമ്പ് കേരളത്തിലെ സാംസ്ക്കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന സാംസ്ക്കാരിക പ്രവർത്തകനുമാണ്. ആഗസ്ത്18 ന് ഉച്ചക്ക് 2-30 ന് കണ്ണൂർ മഹാത്മ മന്ദിരത്തിൽ വെച്ച് സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് കവി മാധവൻ പുറച്ചേരിക്ക് നൽകി പുസ്തകം പ്രകാശനം ചെയ്യും. പ്രൊഫ: വി എസ് അനിൽകുമാർ അധ്യക്ഷനാകും. കോട്ടക്കൽ ചിത്രരശ്മി ബുക്സാണ് ഉറുമ്പാനയുടെ പ്രസാധകർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments