Sunday, December 21, 2025
No menu items!
Homeവാർത്തകൾ10 ലക്ഷത്തിന് മേലുള്ള വായ്പ അനുവദിക്കാൻ സമിതി: സഹകരണ ചട്ടത്തിൽ ഭേദഗതി

10 ലക്ഷത്തിന് മേലുള്ള വായ്പ അനുവദിക്കാൻ സമിതി: സഹകരണ ചട്ടത്തിൽ ഭേദഗതി

തിരുവനന്തപുരം: 10 ലക്ഷത്തിന് മേലുള്ള വായ്പ അനുവദിക്കാൻ സമിതി
മൂല്യത്തിന്റെ പകുതി തുകയ്ക്കു മാത്രമേ വായ്പ ലഭിക്കൂ. ഭേദഗതി ചട്ടങ്ങൾ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. ഭരണസമിതിയുടെയും പൊതുയോഗത്തിന്റെയും മിനിറ്റ്സ് ഒപ്പിട്ടാലുടൻ ഡിജിറ്റൽ കോപ്പി സൂക്ഷിക്കണം. വായ്പ അനുവദിക്കുമ്പോൾ തിരിച്ചടവ് ശേഷിയും രേഖപ്പെടുത്തണം. മൂന്നു മാസം കൂടുമ്പോൾ വായ്പാ വിവരങ്ങൾ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ റജിസ്ട്രാർക്കു നൽകണം. ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെ വായ്പാ വിവരങ്ങളും പൊതുയോഗത്തിൽ കൊണ്ടുവരണം.
ഫീസ് വർധന ഉടൻ.

സഹകരണ സ്ഥാപനങ്ങളിൽ നിന്ന് സർക്കാർ ഈടാക്കുന്ന വിവിധ ഫീസുകൾ കുത്തനെ കൂട്ടാൻ നീക്കം. ചട്ടം ഭേദഗതി ചെയ്യാനുള്ള ശുപാർശ വകുപ്പ് ഉടൻ സർക്കാരിന് നൽകും. അഞ്ചിരട്ടി വരെയാണ് വർധന. പരമാവധി ഓഡിറ്റ് ഫീസ് ഒരു ലക്ഷത്തിൽനിന്ന് അഞ്ച് ലക്ഷം രൂപയാക്കണമെന്നാണ് ശുപാർശ. പ്രവർത്തന മൂലധനം, വിറ്റുവരവ്, മൊത്തവരുമാനം എന്നിവയിലേതെങ്കിലും ഒന്ന് അടിസ്ഥാനമാക്കി 100 രൂപയ്ക്ക് 50 പൈസ എന്ന നിലയിലാണ് ഓഡിറ്റ് ഫീസ് ഈടാക്കുക. പ്രാഥമിക സംഘങ്ങളുടെ ഫീസ് 50,000 രൂപയിൽനിന്ന് രണ്ടു ലക്ഷമാകും. 10 കോടിക്ക് മുകളിൽ പ്രവർത്തന മൂലധനമുള്ള സംഘത്തിന്റെ ഫീസ് ഒരു ലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷമാക്കും.

മറ്റ് വർധനകൾ:

നിലവിലെ നിരക്ക് ബ്രാക്കറ്റിൽ

സാമ്പത്തിക തർക്ക കേസ്. മിനിമം ഫീസ്– 500 രൂപ (200)

സഹകരണ ജീവനക്കാരുടെ പരാതി – 5,000 (1000)

തിരഞ്ഞെടുപ്പ് പരാതി – 10,000 (5000)

സഹകരണ റജിസ്ട്രാർക്ക് അപ്പീൽ – 5,000 (2000 )

പ്രാഥമിക സംഘങ്ങൾക്ക് ശാഖ അനുവദിക്കൽ – 7,500 (5000)

സംഘങ്ങളുടെ ക്ലാസിഫിക്കേഷൻ പുതുക്കൽ– 5,000 (2000)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments