കുറവിലങ്ങാട്: കുറവിലങ്ങാട് ഇടവകയിൽ കുട്ടികളുടെ വിശ്വാസോത്സവത്തിന് തിരി തെളിഞ്ഞു.കുട്ടികൾ ഇനി ഒരാഴ്ചക്കാലം പഠനവും പരിശീലനവും കളികളുമായി ഒത്തുചേരും. ആയിരത്തോളം കുട്ടികളാണ് ഉത്സവ വേദിയിൽ അണിചേരുന്നത്.ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിൽ 72 പരിശീലകരാണ് നേതൃത്വം നൽകുന്നത്. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയാങ്കണത്തിൽ വിശുദ്ധ കുർബാനയ്ക്കുശേഷം വിശ്വാസ അധിഷ്ഠിത ഫ്ലാഷ് മോബോടുകൂടി ‘ഹൈമാനൂസ’ എന്ന പേരിൽ ഒരാഴ്ചക്കാലത്തെ ആഘോഷങ്ങൾ ആരംഭിച്ചു. സീനിയർ അസിസ്റ്റൻറ് വികാരി ഫാ. ജോസഫ് മണിയഞ്ചിറ നൂറുകണക്കിന് ‘ഹൈമാനൂസ’ ബലൂണുകൾ വാനിൽ പറത്തി ഉദ്ഘാടനം നിർവഹിച്ചു.സൺഡേസ്കൂൾ ഡയറക്ടർ ഫാ. ആൻറണി വാഴക്കാല , അസി. വികാരി ഫാ. പോൾ കുന്നുംപുറം ,ഹെഡ്മാസ്റ്റർ ഡോ.റെന്നി ആശാരി പറമ്പിൽ ,കോർഡിനേറ്റർ ലിജോ മുക്കത്ത്,സിസ്റ്റർ സിസിലിയ സി.എം . സി,ഗ്രേസി ജോർജ്,ആഷ്മി മരിയ ജോൺ എന്നിവർ പ്രസംഗിച്ചു.ഉച്ചവരെ പ്രത്യേക പരിശീലനങ്ങളും തുടർന്ന് ആഘോഷങ്ങളും കളികളും മധുര വിതരണങ്ങളും നടക്കും.വികാരി ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക കോർഡിനേഷൻ കമ്മറ്റിയാണ് പദ്ധതികൾക്ക് നേതൃത്വം കൊടുക്കുന്നത്. ശനിയാഴ്ച സമാപിക്കും.ഇടവകയുടെ നേതൃത്വത്തിൽ കുര്യനാട് ,നസ്രത്ത് ഹിൽ സ്കൂളുകളിലും വിശ്വാസ പരിശീലനത്തിനായി നൂറുകണക്കിനു കുട്ടികൾ അണിചേരുന്നുണ്ട്.