മയാമി: യു എസില്‍ വന്‍ നാശം വിതച്ച ഹെലീന്‍ ചുഴലിക്കൊടുങ്കാറ്റിലും തുടര്‍ന്നുണ്ടായ കനത്ത മഴയിലും അമേരിക്കയിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 162ആയി. കൂടുതല്‍ മരണം നോര്‍ത്ത് കരോലിനയിലാണ്. 73 പേരുടെ ജീവനാണ് നോര്‍ത്ത് കരോലിനയില്‍ നഷ്ടമായത്. അതേ സമയം സൗത്ത് കരോലിനയില്‍ 36 പേര്‍ മരിച്ചു.ജോര്‍ജിയില്‍ 25, ഫ്‌ളോറിഡയില്‍ 17 ഉം ടെന്നേസിയില്‍ 9 പേരും മരണപ്പെട്ടും. വിര്‍ജിനിയയില്‍ രണ്ട് പേര്‍ മരിച്ചു.
കഴിഞ്ഞ ദിവസം പര്‍വതനഗരമായ ആവില്ലെയില്‍30 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫ്‌ളോറിഡയയിലെ ബിഗ് ബെന്‍ഡ് പ്രദേശത്ത് ഹെലന്‍ കരതൊട്ടത്. ഇതിന്റെ പ്രഭാവം കാരണം ജോര്‍ജിയ നോര്‍ത്ത് കരോളിന സൗത്ത് കരോളിന ടെന്നസി എന്നിവിടങ്ങലില്‍ ശക്തമായ മഴയാണ് പെയ്തത്. 255 കി മീ വേഗത്തില്‍ വീശിയടിച്ച ഹെലീന്‍ ചുഴലിക്കാറ്റ് യു എസില്‍ വന്‍ നാശം വീതച്ചാണ് കടന്നുപോയതെന്നും ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.