ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ഉയര്‍ത്തി തമിഴ്നാട്ടിലെ ഡിഎംകെ എംപിമാര്‍. കറുത്ത വസ്ത്രം ധരിച്ചെത്തിയ ഡിഎംകെ എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു.
ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കാനുളള നീക്കമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്ന് ഡിഎംകെ എംപി കനിമൊഴി ആരോപിച്ചു. തമിഴ്നാടിന് നല്‍കേണ്ട പണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവയ്ക്കുകയാണ്. ത്രിഭാഷാപദ്ധതി, മണ്ഡലപുനര്‍ നിര്‍ണയം വിഷയങ്ങളുന്നയിച്ച് ഡി.എം.കെ.യുടെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ പ്രതിപക്ഷാംഗങ്ങളാണ് പ്രതിഷേധിച്ചത്.ഇത് ജനാധിപത്യ വിരുദ്ധവും കുട്ടികളുടെ ഭാവി നശിപ്പിക്കുകയുമാണ് കേന്ദ്രം ചെയ്യുന്നതെന്നും ഡിഎംകെ വിമര്‍ശനം ഉന്നയിച്ചു. പാര്‍ലമെന്റിനകത്തും വിഷയം ഉയര്‍ത്തി ഡിഎംകെ എംപിമാരും പ്രതിപക്ഷവും പ്രതിഷേധിച്ചു.
ത്രിഭാഷാപദ്ധതി ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് കനിമൊഴിയുടെ നേതൃത്വത്തിലാണ് ഡി.എം.കെ. അംഗങ്ങള്‍ ബഹളമാരംഭിച്ചത്. അതേസമയം ഡി.എം.കെ. രാഷ്ട്രീയം കളിക്കുകയാണെന്നും അവര്‍ സത്യസന്ധരല്ലെന്നും സംസ്‌കാരമില്ലാത്തവരാണെന്നും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്സഭയില്‍ ആരോപിച്ചു.



