Wednesday, August 6, 2025
No menu items!
Homeവാർത്തകൾഹാസൻ സകലേശ്പുര ചുരത്തില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് 14 ട്രെയിനുകള്‍ ആഗസ്റ്റ് നാല് വരെ...

ഹാസൻ സകലേശ്പുര ചുരത്തില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് 14 ട്രെയിനുകള്‍ ആഗസ്റ്റ് നാല് വരെ റദ്ദാക്കി

മംഗളൂരു: ഹാസൻ സകലേശ്പുര ചുരത്തില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് കെ.എസ്.ആർ. ബംഗളുരു – കണ്ണൂർ എക്സ്പ്രസ് (16511/16512) ഉള്‍പ്പെടെ ബംഗളുരു – മംഗളുരു റൂട്ടിലോടുന്ന 14 ട്രെയിനുകള്‍ ആഗസ്റ്റ് നാല് വരെ റദ്ദാക്കി.

ട്രെയിൻ നമ്ബർ 16595/596 കെ.എസ്.ആർ ബംഗളൂരു-കർവർ-കെ.എസ്.ആർ ബംഗളൂരു പഞ്ചഗംഗ എക്സ്പ്രസ്, 16585/586 എസ്.എം.വി.ടി ബംഗളൂരു-മുരഡേശ്വർ-എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ്, 07377/378 വിജയപുര-മംഗളൂരു സെൻട്രല്‍-വിജയപുര എക്സ്പ്രസ് എന്നി ട്രെയിനുകളും യശ്വന്ത്പൂരിനും മംഗളൂരുവിനും, കർവാറിനും യശ്വന്ത്പൂരിനുമിടക്ക് സർവീസ് നടത്തുന്ന 16575/576, 16515/516, 16539/ 540 നമ്ബറുകളിലുള്ള സ്പെഷ്യല്‍ ട്രെയിനുകളും സർവീസ് റദ്ദാക്കിയവയില്‍ ഉള്‍പ്പെടും.

യെഡക്കുമറിക്കു സമീപം വെള്ളിയാഴ്ചയാണ് മണ്ണിടിഞ്ഞത്. മണ്ണ് പൂർണമായും നീക്കി പാളത്തിന്റെ സുരക്ഷ പരിശോധനയും നടത്തിയ ശേഷമേ സർവീസുകള്‍ പുനസ്ഥാപിക്കുകയുള്ളൂ എന്ന് ദക്ഷിണ-പശ്ചിമ റെയില്‍വേ മൈസൂരു ഡിവിഷൻ മാനേജർ ശില്‍പി അഗർവാള്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments