ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 34- മത് കോട്ടയം ജില്ലാ വാർഷിക സമ്മേളനം കോട്ടയം ഫ്ളോറൽ പാലസിൽ നടന്നു. ജില്ലാ പ്രസിഡന്റ് തോമസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. വാർഷിക സമ്മേളന ഉദ്ഘാടനം കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് മുഖ്യ പ്രഭാഷണം നടത്തി. സർവ്വീസിൽ നിന്നും വിരമിക്കുന്ന ചെങ്ങന്നൂർ ആർ ഡി ഡി വി.കെ അശോകിനെ ആദരിച്ചു. സെക്രട്ടറി സോണി ജേക്കബ്, റിപ്പോർട്ടും ട്രഷറർ അനിൽ കുമാർ കെ.ജി കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിനോയ് സ്‌കറിയ, അസോസിയേറ്റ് സെക്രട്ടറി അനിൽ കുമാർ കെ.പി, സംസ്ഥാന സമിതി അംഗംജോസ് വർഗീസ്, ജില്ലാ വൈസ് പ്രസിഡന്റ് മഞ്ജുഷ സി.എം എന്നിവർ പ്രസംഗിച്ചു.



