എം.ജി പ്രാക്ടിക്കല്‍
കോട്ടയം: ഒന്നാം സെമസ്റ്റര്‍ എം.എസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി (2024 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2017 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2016 അഡ്മിഷന് മൂന്നാം മേഴ്സി ചാന്‍സ് ജനുവരി 2025) പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 10ന് ആരംഭിക്കും. ടൈംടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ എം.എസ്സി ബയോടെക്നോളജി (സി.എസ്.എസ് 2024 അഡ്മിഷന് െറഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഡിസംബര്‍ 2024) പ്രാക്ടിക്കല്‍ പരീക്ഷ 18ന് തുടങ്ങും.
പരീക്ഷഫലം ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ സിറിയക് (പ്രൈവറ്റ് രജിസ്ട്രേഷന് 2023 അഡ്മിഷന് െറഗുലര്‍, 2021, 2022 അഡ്മിഷന് സപ്ലിമെന്ററി, ആഗസ്റ്റ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് ഒന്നുവരെ അപേക്ഷിക്കാം. പരീക്ഷക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റര്‍ എം.എ, എം.എസ്സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.ടി.ടി.എം, എം.എച്ച്.എം, എം.എം.എച്ച് (സി.എസ്.എസ് 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2017 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2016 അഡ്മിഷന് മൂന്നാം മേഴ്സി ചാന്‍സ്, 2015 അഡ്മിഷന് അവസാന സ്പെഷല്‍ മേഴ്സി ചാന്‍സ്) പരീക്ഷക്ക് മാര്‍ച്ച് 12 വരെ ഫീസടച്ച് അപേക്ഷിക്കാം.
കാലിക്കറ്റ് പരീക്ഷഫലംരണ്ടാം വര്‍ഷ ബി.പി.ഇ (ഇന്റഗ്രേറ്റഡ്) റെഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2024 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എ അറബിക് നവംബര്‍ 2024 (2012 മുതല്‍ 2023 വരെ പ്രവേശനം) നവംബര്‍ 2023 നവംബര്‍ (2020 പ്രവേശനം) റെഗുലര്‍, സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ എല്‍എല്‍.ബി സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് 12ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.