എം.ജി. പരീക്ഷക്ക് അപേക്ഷിക്കാം
കോട്ടയം: മൂന്നും നാലും സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന് എം.എ, എം.സ്സി, എം.കോം (2018 അഡ്മിഷന് സപ്ലിമെന്ററി, 2016, 2017 അ്ഡമിഷനുകള്‍ അദ്യ മെഴ്സി ചാന്‍സ്, 2015 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2014 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് മാര്‍ച്ച് മൂന്നു വരെ അപേക്ഷിക്കാം. ഫൈനോടുകൂടി മാര്‍ച്ച് നാലു വരെയും സൂപ്പര്‍ ഫൈനോടുകൂടി മാര്‍ച്ച് അഞ്ചു വരെയും അപേക്ഷ സ്വീകരിക്കും.എം.ബി.ബി.എസ് വാര്‍ഷിക സ്കീം (അവസാന സ്പെഷല്‍ മെഴ്സി ചാന്‍സ് 2010 ന് മുന്‍പുള്ള അഡ്മിഷനുകള്‍) പരീക്ഷകള്‍ക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി മാര്‍ച്ച് 11 വരെയും സൂപ്പര്‍ ഫൈനോടുകൂടി മാര്‍ച്ച് 12 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍ രണ്ടാം സെമസ്റ്റര്‍ ബി.എഡ് സ്പെഷ്യല്‍ എജ്യുക്കേഷന്‍-ലേണിങ് ഡിസെബിലിറ്റി ആന്റ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (2024 അഡ്മിഷന് റെഗുലറും സപ്ലിമെന്ററിയും ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 12 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ ബി.വോക് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ടൂറിസം അഡ്മിനിസ്ട്രേഷന് ആന്റ് ഹോസ്പിറ്റാലിറ്റി (പുതിയ സ്കീം 2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ വൈവ വോസി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 10 മുതല്‍ നടക്കും. വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബി.വോക്ക് അക്കൗണ്ടിങ് ആന്റ് ടാക്സേഷന്‍ (2023 അഡമിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്-പുതിയ സ്കീം ഓക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 11ന് ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ഫോര്‍ വിമെനില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
ആരോഗ്യം പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
തൃശൂർ: ആരോഗ്യ സർവകലാശാല ഒന്നാം പ്രഫഷനൽ ബി.എസ്.എം.എസ് (2021സ്കീം) ബിരുദ, റഗുലർ/ സപ്ലിമെന്ററി പരീക്ഷ മാർച്ച് 19ന് ആരംഭിക്കും. മൂന്നാം പ്രഫഷനൽ ബി.എസ്.എം.എസ് (2016 സ്കീം) ബിരുദ-സപ്ലിമെന്ററി, ഫൈനൽ പ്രഫഷനൽ ബി.എസ്.എം.എസ് (2016 സ്കീം) ബിരുദ-സപ്ലിമെന്ററി, ഒന്നാം വർഷ എം.എച്ച്.എ ബിരുദ-സപ്ലിമെന്ററി, മൂന്നാം പ്രഫഷനൽ എം.ബി.ബി.എസ് പാർട്ട് 1 (2010 സ്കീം) ബിരുദ-സപ്ലിമെന്ററി, രണ്ടാം പ്രഫഷനൽ എം.ബി.ബി.എസ് (2010 സ്കീം) ബിരുദ-സപ്ലിമെന്ററി പരീക്ഷ, രണ്ടാം പ്രഫഷനൽ എം.ബി.ബി.എസ് (2019 സ്കീം) ബിരുദ-സപ്ലിമെന്ററി(സെ) പരീക്ഷകൾ മാർച്ച് മൂന്നിന് ആരംഭിക്കുന്നു. ഒന്നാം പ്രഫഷനൽ ബി.എച്ച്.എം.എസ് ബിരുദ (2015, 2022 സ്കീമുകൾ ) റഗുലർ/ സപ്ലിമെന്ററി പരീക്ഷ മാർച്ച് 17നും ആരംഭിക്കും.
തൃശൂർ: മൂന്നാം വർഷ ബി.സി.വി.ടി (ആർ/എസ്) (2014 സ്കീം), രണ്ടാം വർഷ ബി. പി.ടി (ആർ/എസ്) (2010,2012 & 2016 സ്കീമുകൾ), രണ്ടാം പ്രഫഷനൽ ബി.യു.എം.എസ് (2016 & 2022 സ്കീമുകൾ) (ആർ/എസ്) പ്രാക്ടിക്കൽ പരീക്ഷ ടൈം ടേബിളുകൾ പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റർ എം.ഫാം ബിരുദ (2019 സ്കീം) റഗുലർ/ സപ്ലിമെന്ററി, രണ്ടാം വർഷ എം.എച്ച്.എ ബിരുദ-സപ്ലിമെന്ററി തിയറി, ഒന്നാം വർഷ എം.എച്ച്.എ ബിരുദ, സപ്ലിമെന്ററി തിയറി പരീക്ഷ ടൈം ടേബിളും പ്രസിദ്ധീകരിച്ചു.
തൃശൂർ: രണ്ടാംവർഷ എം.എസ്.സി നഴ്സിങ് ബിരുദ, നവംബർ 2024 റെഗുലർ പരീക്ഷ (2022 അഡ്മിഷൻ) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ www.kuhs.ac.in