കാലിക്കറ്റ് പരീക്ഷ അപേക്ഷ
തേഞ്ഞിപ്പലം: നാലാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എം.എസ് സി ഹെൽത്ത് ആൻഡ് യോഗ തെറപ്പി ജൂൺ 2025 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ ഫെബ്രുവരി 13 വരെയും 190 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 30 മുതൽ ലഭ്യമാകും.
പരീക്ഷഫലം ഒമ്പതാം സെമസ്റ്റർ ബി.ആർക്- നവംബർ 2024 (2017 മുതൽ 2020 വരെ പ്രവേശനം), ഡിസംബർ 2024 (2015, 2016 പ്രവേശനം) റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 12 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) ബി.എ, ബി.എ അഫ്ദലുൽ ഉലമ, ബി.എസ് സി മാത്തമാറ്റിക്സ് നവംബർ 2024 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. പുനർമൂല്യനിർണയ ഫലം മൂന്നാം സെമസ്റ്റർ (2022 പ്രവേശനം)
എം.പി.എഡ് നവംബർ 2023, പത്താം സെമസ്റ്റർ ബി.ബി.എ എൽഎൽ.ബി ഓണേഴ്സ് നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
എം.ജി പ്രാക്ടിക്കല്‍ പരീക്ഷകള്‍
കോട്ടയം: ഒന്നാം സെമസ്റ്റര്‍ ബി.വോക് അഗ്രികള്‍ച്ചര്‍ ടെക്നോളജി (പുതിയ സ്കീം 2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി നാലിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ നടക്കും.
മൂന്നാം സെമസ്റ്റര്‍ ബി.വോക് സസ്റ്റൈനബിള്‍ അഗ്രികള്‍ച്ചര്‍ (പുതിയ സ്കീം- 2023 അഡ്മിഷന് െറഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി നാലുമുതല്‍ പാലാ സെന്റ് തോമസ് കോളജില്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ ബി.വോക് സസ്റ്റൈനബിള്‍ അഗ്രികള്‍ച്ചര്‍ (പുതിയ സ്കീം- 2024 അഡ്മിഷന് െറഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി ആറിന് പാലാ സെന്റ് തോമസ് കോളജില്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ എം.എ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ (എം.എ ജെ.എം.സി) (സി.എസ്.എസ് 2024 അഡ്മിഷന് െറഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി അഞ്ചുമുതല്‍ നടക്കും.
പരീക്ഷാതീയതി ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആൻഡ് മെഷീന് ലേണിങ്, കമ്പ്യൂട്ടര്‍ സയന്‍സ്-േഡറ്റാ സയന്‍സ്, ബേസിക് സയന്‍സ് സ്റ്റാറ്റിസ്റ്റിക്സ്, ബേസിക് സയന്‍സ്-കെമിസ്ട്രി, ബേസിക് സയന്‍സ്-ഫിസിക്സ്), ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജസ്-ഇംഗ്ലീഷ്, (പുതിയ സ്കീം- 2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020- 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഫെബ്രുവരി അഞ്ചു മുതല്‍ നടക്കും.
ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക് മേഴ്സി ചാന്‍സ് (പുതിയ സ്കീം-2010 മുതലുള്ള അഡ്മിഷനുകള്‍) പരീക്ഷകള്‍ മാര്‍ച്ച് മൂന്നുമുതല്‍ നടക്കും. പരീക്ഷ അപേക്ഷ പ്രൈവറ്റ് രജിസ്ട്രേഷന് ബി.എ, ബി.കോം വാര്‍ഷിക സ്കീം (അവസാന സ്പെഷല്‍ മേഴ്സി ചാന്‍സ് 1992ന് മുമ്പുള്ള അഡ്മിഷനുകള്‍) പരീക്ഷകള്‍ക്ക് ഫെബ്രുവരി 19 വരെ അപേക്ഷിക്കാം.