കാലിക്കറ്റ് പ്രൊവിഷനൽ റാങ്ക് ലിസ്റ്റ് എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ് (ഇന്റഗ്രേറ്റഡ്) പ്രവേശന (സി.യു-സി.ഇ.ടി. 2025) പരീക്ഷയുടെ പ്രൊവിഷനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുൾപ്പെട്ടവർ കാറ്റഗറി, ജനനത്തീയതി എന്നിവയിൽ തിരുത്തൽ ആവശ്യമെങ്കിൽ ജൂലൈ 10ന് രാവിലെ 10നുമുമ്പ് cucet@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷയുടെ പകർപ്പ്, ആവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതം അറിയിക്കണം. വഫോണ്: 0494 2660600, 2407017. എം.സി.എ സീറ്റൊഴിവ് സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സി.സി.എസ്.ഐ.ടി) 2025 വർഷത്തെ എം.സി.എ പ്രോഗ്രാമിന് ഓപൺ/സംവരണ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ പത്തിന് രാവിലെ 10.30ന് സർവകലാശാല കാമ്പസിലെ സി.സി.എസ്.ഐ.ടിയിൽ ഹാജരാകണം. ഫോൺ: 8848442576, 8891301007. ഗ്രാജ്വേഷൻ സെറിമണി: ആദ്യ ചടങ്ങ് 29ന് അഫിലിയേറ്റഡ് കോളജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 വർഷം ബിരുദ പ്രോഗ്രാം (യു.ജി) വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള ‘ഗ്രാജ്വേഷൻ സെറിമണി’ വിവിധ കേന്ദ്രങ്ങളിലായി ജൂലൈ 29ന് തുടങ്ങും. വയനാട് – ജൂലൈ 29 – എൻ.എം.എസ്.എം ഗവ. കോളജ് കൽപറ്റ. കോഴിക്കോട് – ജൂലൈ 30 – ഫാറൂഖ് കോളജ്. മലപ്പുറം – ആഗസ്റ്റ് ആറ് – എം.ഇ.എസ് കോളജ് പൊന്നാനി. പാലക്കാട് – ആഗസ്റ്റ് ഏഴ് – അഹല്യ കോളജ് (സ്കൂൾ ഓഫ് കോമേഴ്സ് ആൻഡ് മാത്തമാറ്റിക്സ്) പാലക്കാട്. തൃശൂർ – ആഗസ്റ്റ് 12 – വിമല കോളജ് തൃശൂർ. വിദ്യാർഥികൾക്ക് വൈസ് ചാൻസലറിൽനിന്ന് ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാം. സർട്ടിഫിക്കറ്റ് ഫോൾഡർ, കോൺവൊക്കേഷൻ ഗൗൺ, ക്യാപ്, സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന്റെ ഫോട്ടോ, ഗ്രൂപ് ഫോട്ടോ തുടങ്ങിയവ ലഭിക്കും.