മണ്ണയ്ക്കനാട്: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഉഴവൂർ ഐ സി ഡി എസിൻ്റെ സഹകരണത്തോടെ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായവർക്ക് വേണ്ടി സംഘടിപ്പിയ്ക്കുന്ന കലോത്സവം, സർഗ്ഗോത്സവം 2025 നാളെ രാവിലെ 10 മണി മുതൽ മണ്ണയ്ക്കനാട് പൈക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി ഹാളിൽ നടക്കുമന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൽജി ഇമ്മാനുവൽ ,കൺവീനർ ഷാലിനി റ്റി ഡി എന്നിവർ അറിയിച്ചു.