Saturday, March 28, 2026
No menu items!
Homeവാർത്തകൾസർക്കാർ ഇത്തവണത്തെ ഓണാഘോഷങ്ങൾ ഒഴിവാക്കി; ചാമ്പ്യൻസ് ബോട്ട് ലീഗും ഉണ്ടാകില്ല

സർക്കാർ ഇത്തവണത്തെ ഓണാഘോഷങ്ങൾ ഒഴിവാക്കി; ചാമ്പ്യൻസ് ബോട്ട് ലീഗും ഉണ്ടാകില്ല

തിരുവനന്തപുരം: നാടിനെ നടുക്കിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇത്തവണ സർക്കാരിൻ്റെ ഓണാഘോഷ പരിപാടികൾ ഉണ്ടാകില്ല. സർക്കാരിൻ്റെ ഓണാഘോഷ പരിപാടികളും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനം സമാനതകളില്ലാത്ത ദുരന്തത്തെ നേരിടുമ്പോൾ ഓണാഘോഷ പരിപാടികൾ വേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തുകയായിരുന്നു. ഓണാഘോഷം ഒഴിവാക്കുമെന്ന റിപ്പോർട്ടുകൾ മുൻപ് തന്നെ പുറത്തുവന്നിരുന്നു.വയനാട് ദുരന്തത്തിൽ അകപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments