Thursday, March 5, 2026
No menu items!
Homeവാർത്തകൾസർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് മെ‍ഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തി വന്ന സമരം താൽക്കാലിമായി നിർത്തിവച്ചു.

സർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് മെ‍ഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തി വന്ന സമരം താൽക്കാലിമായി നിർത്തിവച്ചു.

തിരുവനന്തപുരം: മെ‍ഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തി വന്ന സമരം താൽക്കാലിമായി നിർത്തിവച്ചു. സർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഒരാഴ്ച സമരം നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് കെജിഎംസിടിഎ അറിയിച്ചു. നാളെ മുതൽ അധ്യയനം, ഒപി, ശസ്ത്രിക്രികള്‍ എന്നിവ ആരംഭിക്കും. 18 മാസത്തെ കുടിശിക ഉടൻ അനുവദിക്കാനുള്ള നടപടികൾ എടുക്കാമെന്നും, ബാക്കി 39 മാസത്തെ കുടിശിക നിയമപരമായ പരിശോധനകള്‍ക്ക് ശേഷം നൽകാമെന്നും ആരോഗ്യസെക്രട്ടറിയും സംഘടനയുമായി നടത്തിയ ചർച്ചയിൽ രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ വർദ്ധിപ്പിക്കാനും തസ്തികള്‍ കൂട്ടാനും അടിയന്തിര നടപടിയുണ്ടാകുമെന്നും ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് സമരം താൽക്കാലിമായി നിർത്തിവയ്ക്കുന്നതെന്ന് കെജിഎംസിടിഎ വാർത്താ കുറിപ്പിൽ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments