മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് 4, 10 വാർഡുകളെ വേർതിരിക്കുന്ന കുറിച്ചിത്താനം ചെത്തിമറ്റം റോഡിന്റെ വശങ്ങളിൽ കണ്ണിനും മനസിനും കുളിർമയേകുന്ന സൗന്ദര്യാരാമം പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിച്ചു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എം തോമസ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഉഷ രാജു, സ്ഥിരംസമിതി അംഗം തുളസീദാസ്, മെമ്പർമാരായ സന്തോഷ്കുമാർ എം എൻ, പ്രസീദ സജീവ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, സഹകരണ ബാങ്ക് അംഗം ഷൈജു പി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.