Monday, December 22, 2025
No menu items!
HomeCareer / job vacancyസൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വനിതാ നഴ്സുമാരെ നിയമിക്കുന്നു

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വനിതാ നഴ്സുമാരെ നിയമിക്കുന്നു

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് വനിതാ നഴ്സുമാരെ നിയമിക്കുന്നു. അഭിമുഖം 2024 ഡിസംബർ മാസം നടക്കും. അപേക്ഷകർ നഴ്സിംഗിൽ ബി.എസ്സ്.സി/ പോസ്റ്റ് ബി.എസ്.സി /എം.എസ്സ്.സി എന്നിവയിലേതെങ്കിലും യോഗ്യത നേടിയവരും, രണ്ടു വർഷം നഴ്സിംഗ് തൊഴിൽ പരിചയം ഉള്ളവരുമായിരിക്കണം. Burn ICU, ഡയാലിസിസ്, എമർജൻസി റൂം (ER), അഡൾട്ട് ഐസിയു, നിയോനാറ്റൽ ഐസിയു, ഓങ്കോളജി, ഓപ്പറേഷൻ തിയേറ്റർ (OT / OR), PICU, റിക്കവറി എന്നീ സ്പെഷ്യലിറ്റികളിലേക്ക് ആണ് നിയമനം. Dataflow, professional classification കഴിഞ്ഞവർക്കാണ് അവസരം. പ്രായം: 40 വയസ്സിൽ താഴെ.

ശമ്പളം: ചുരുങ്ങിയത് SAR 4110 (ഏകദേശം 90,000 ഇന്ത്യൻ രൂപ). തൊഴിൽ പരിചയം അനുസരിച്ച് ശമ്പളം കൂടുതൽ കിട്ടുന്നതായിരിക്കും. വിസ, താമസസൌകര്യം, എയർടിക്കറ്റ് ഇൻഷുറൻസ് എന്നിവ സൌജന്യമായിരിക്കും.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റാ, ആധാർ, ഡിഗ്രി, രജിസ്ട്രേഷൻ, തൊഴിൽപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റ് കൂടാതെ ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം 2024 നവംബർ മാസം 25 നു മുൻപ് GCC@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്.

Note: ഈ റിക്രൂട്ട്മെൻ്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments