തിരുവില്വാമല: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് തിരുവില്വാമല ഡിസ്പെൻസറിയും നാഷണൽ ആയുഷ് മിഷൻ കേരളയും സംയുക്തമായി ജെറിയാട്രിക്ക് വിഭാഗത്തിന്റെ കീഴിൽ അറുപത് വയസ് കഴിഞ്ഞവർക്ക് സൗജന്യ വാർദ്ധക്യകാല ക്യാമ്പ് സംഘടിപ്പിക്കുന്നു.
പ്രായമായവർ അഭിമുഖീകരിക്കുന്ന പ്രമേഹം, രക്തസമ്മർദ്ദം, ഓർമ്മക്കുറവ് , ശാരീരിക മാനസീക പ്രശ്നങ്ങൾ, ജീവിത ശൈലീ രോഗങ്ങൾ, വിഷാദം തുടങ്ങിയ അസുഖങ്ങൾക്ക് പ്രത്യേക കൗൺസിലിങ്ങും ചികിത്സയും ക്യാമ്പിൽ ലഭ്യമാകും.
2024 സെപ്റ്റംബർ 5 വ്യാഴാഴ്ച വി.കെ.എൻ സ്മാരക വായനശാല ഹാളിൽ വച്ച് നടക്കുന്ന ക്യാമ്പിന്റെ ഉദ്‌ഘാടനം തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പത്മജ. കെ നിർവഹിക്കുന്നു. വൈസ് പ്രസിഡന്റ് ശ്രീ.ഉദയൻ. എം അദ്ധ്യക്ഷനാകുന്ന പരിപാടിയിൽ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. വിനി മുഖ്യ അതിഥി ആയിരിക്കും. തിരുവില്വാമല മെഡിക്കൽ ഓഫീസർ ഡോ. നിവേദിത കെ. എസ് നേതൃത്വം നൽകുന്ന ക്യാമ്പിൽ സൗജന്യ ലാബ് പരിശോധനകളും (ബി.പി, ഷുഗർ, ഹീമോഗ്ലോബിൻ ), യോഗ പരിശീലനക്രമം, മെഡിസിൻ കിറ്റ് എന്നിവയും ലഭ്യമാകുന്നതാണ്.



