വെള്ളാരപ്പിള്ളി തൃക്കണിക്കാവ് മഹാത്മാ ഗാന്ധി റെസിഡൻസ് അസോസിയേഷനും
എഡ്രാക്ക് ശ്രീമൂലനഗരം മേഖല കമ്മിറ്റിയും മുത്തൂറ്റ് സ്നേഹാശ്രയയും ചൈതന്യ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യ്തു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻ്റ് ഡോക്ടർ ഹസീന അദ്ധ്യക്ഷത വഹിച്ചു. അഡ്വ വി എച്ച് ബൈദുള്ള, പി എസ് വിനയൻ, അഡ്വ ഷബീർ അലി, ഡേവിഡ് കെ.ഡി, ഡാർലി ജീമോൻ വി ഡി, ടോമി എന്നിവർ പ്രസംഗിച്ചു. വി എസ്. സതീശൻ വെള്ളാരപ്പിള്ളി സ്വാഗതവും എ .പി മധു കളരിക്കൽ നന്ദിയും രേഖപെടുത്തി.



