കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ് ബി ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18നും 45നും ഇടയിൽ പ്രായം ഉള്ള യുവതികൾക്കായി സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു.
ഈ മാസം 24 മുതൽ ആരംഭിക്കുന്ന വിമൻസ് ടൈലറിങ് എന്ന കോഴ്സിലേക്കാണ് സൗജന്യമായി പരിശീലനം നൽകുന്നത്.ഒപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുവാനായി 0481-2303307, 2303306 ഈ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.



