Sunday, August 3, 2025
No menu items!
Homeവാർത്തകൾസൗജന്യ കൃത്രിമ കൈകാലുകൾ വിതരണം ചെയ്യുന്ന ക്യാമ്പ് ഇന്ന് സമാപനം

സൗജന്യ കൃത്രിമ കൈകാലുകൾ വിതരണം ചെയ്യുന്ന ക്യാമ്പ് ഇന്ന് സമാപനം

എറണാകുളം: എറണാകുളം ജൈന സമാജിൻ്റെ ആഭിമുഖ്യത്തിൽ ശ്രീ ഭഗവാൻ മഹാവീർ വികലാംഗ് സഹായത സമിതി (BMVSS Jaipur) യുടെ സഹകരണത്തോടെ സൗജന്യ കൃത്രിമ കൈകാലുകളുടെ ക്യാമ്പിന് ഇന്ന് സമാപനമാകും. ചിറ്റൂർ റോഡിൽ വൈ.എം സി.എയിൽ നവംബർ 26 ന് ആരംഭിച്ച ക്യാമ്പ് ചലനക്ഷമത ഉയർത്തി നൽകാനുള്ള ലക്ഷ്യത്തോടെ ഒരുക്കിയതാണ്. 2.2 ദശലക്ഷത്തിലധികം ഗുണഭോക്താക്കളുള്ള വികലാംഗർക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനമായ BMVSS, എല്ലാ അവയവങ്ങളും അനുബന്ധ സഹായങ്ങളും സൗജന്യമായി നൽകുന്നു. എൻജിഒ 1എ ഗ്രേഡിംഗ് സർട്ടിഫിക്കേറ്റ് ലഭിച്ച ബിഎംവിഎസ്സിന് ഇന്ത്യയിലെ ജയ്‌പൂർ പാദത്തിനുള്ള ആദ്യ ഐഎസ്ഐ സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്. വികലാംഗരായ വ്യക്തികൾക്ക് ഉയർന്ന ഗുണമേന്മയുള്ള സൗജന്യ കൃത്രിമ കൈകാലുകളും സഹായ ഉപകരണങ്ങളും നൽകി അവരുടെ ശാക്തീകരണത്തിന് ബിഎംവിഎസ്എസ് നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ ക്യാമ്പ്. കൃത്രിമ കൈകാലുകൾ ആവശ്യമുള്ള എല്ലാ വ്യക്തികൾക്കും ക്യാമ്പിൽ പ്രവേശനം ഉണ്ടായിരിക്കും.

സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.അനിൽ സുരാന (ബി എം വി എ എസ് എസ് ) ജൈന സമാജ് പ്രസിഡൻ്റ് വിരേന്ദ്ര സുരാന തുടങ്ങിയവർ ക്യാമ്പിന് നേതൃത്യം നൽകുന്നു. ക്യാമ്പിൽ ഇതുവരെ 200 ലധികം ആളുകൾക്ക് കൃത്രിമ കാലുകൾ വിതരണം ചെയ്തു .ഒഫിഷ്യൽ ടെക്നീഷൻമാർ ഉൾപ്പെടെ ഇരുപതോളം പ്രവർത്തകരുടെ വിശ്രമമില്ലാത്ത പ്രവർത്തനം ക്യാമ്പിന് പ്രവർത്തനത്തിന് മികവുറ്റതാക്കി. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്ന് എത്തിയ ഗുണഭോക്താക്കൾക്ക് ഭക്ഷണമുൾപ്പെടെ എല്ലാ വിധ സൗകര്യവുമൊരുക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments