ചെങ്ങമനാട്: തോട്ടകം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയും അങ്കമാലി സെന്റ് ജോർജ് മിഷൻ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി തണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വനിതകളുടെ ഉന്നമനത്തിനുവേണ്ടി മൂന്ന് ആഴ്ച്ച നീണ്ടുനിൽക്കുന്ന സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലനത്തിന് തുടക്കമായി. ഓസ്‌ട്രേലിയായിലെ മേരി എംസി മെനാമിൻ നേതൃത്വം നൽകി.
പരിശീലന ക്യാമ്പ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരി റവ. ഫാ. വർഗീസ് അരയ്ക്കൽ ഉൽഘാടനം ചെയ്തു. റവ.ഫാ. ഗീവർഗീസ് കൂരൻ, വാർഡ് മെമ്പർ ബിനോയ് കൂരൻ, പള്ളി ട്രസ്റ്റിമാരായ വർഗീസ്, കെ കെ ഷൈജു എലിയാസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.