Wednesday, October 29, 2025
No menu items!
Homeവാർത്തകൾസ്വർണവിലയിൽ ഇന്ന് വൻ ആശ്വാസം; പവന് 1400 രൂപ കുറഞ്ഞു

സ്വർണവിലയിൽ ഇന്ന് വൻ ആശ്വാസം; പവന് 1400 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ആശ്വാസം. ഇന്നലെ എല്ലാ റെക്കോർഡുകളും ഭേദിച്ച് കുതിച്ചുയർന്ന വിപണിയിൽ ഇന്ന് 1400 രൂപയുടെ കുറവാണ് ഉണ്ടായത്. 2840 രൂപയായിരുന്നു ഇന്നലെ മാത്രം ഒരു പവൻ സ്വർണത്തിന് കൂടിയിരുന്നത്. സ്വർണവില ഒരു ലക്ഷത്തിലേക്ക് കടക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. 95,960 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,920 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 5,000 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളതെന്നും ശ്രദ്ധേയമാണ് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments