ചെറുതോണി: ജില്ലാ റോളർ സ്‌കേറ്റിങ് ചാമ്ബ്യാൻഷില്‍ ഡോണ്‍ബോക്‌സോ സെൻട്രല്‍ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി സൂര്യദത്ത് സിജു സുവർണനേട്ടം കരസ്ഥമാക്കി. ജില്ലാ റോളർസ്‌കേറ്റിങ് അസോസിയേഷൻ തൊടുപുഴയില്‍ നടത്തിയ ചാമ്ബ്യൻഷിപ്പില്‍ സബ് ജൂനിയർ വിഭാഗത്തില്‍ റോഡ് 1500 മീറ്റർ, റിൻക് 2500 മീറ്റർ, റിൻക്3 1000 മീറ്റർ എന്നീ ഇനങ്ങളിലാണ് സൂര്യദത്ത് മിന്നും പ്രകടനത്തിലൂടെ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം ഇതേ വിഭാഗങ്ങളില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയെടുത്തിരുന്നു. കട്ടപ്പന സ്വദേശി എം ആർ സാബുവിന്റെ ശിക്ഷണത്തിലാണ് നേട്ടങ്ങള്‍ കൈവരിക്കുന്നത്.
ഒന്നാംക്ലാസ് മുതല്‍ സ്‌കേറ്റിങ് പരിശീലിക്കുന്ന സൂര്യദത്ത് ജില്ലാ ചാമ്ബ്യൻഷിപ്പുകളില്‍ നിരവധി തവണ മെഡലുകള്‍ നേടി സംസ്ഥാന ചാമ്ബ്യൻഷിപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. അവധിദിനങ്ങളില്‍ തൊടുപുഴ, പുറ്റടി, നെടുങ്കണ്ടം എന്നിവിടങ്ങളിലെ ട്രാക്കുകളിലാണ് പരിശീലനം നടത്തുന്നത്.
മൂത്തജ്യേഷ്ഠൻ ദേവദത്ത് സിജുവും ഇതേ ജില്ലാ ചാമ്ബ്യൻഷിപ്പില്‍ ഒരുവെള്ളിയും രണ്ട് വെങ്കലവും നേടിയിരുന്നു. അണക്കര ഗവ.എച്ച്‌എസ്‌എസിലെ പ്ലസ്ടു വിദ്യാർഥിയാണ് ദേവദത്ത്. കട്ടപ്പന പടിക്കാപ്പറമ്ബില്‍ സിജു പി ശേഖർ -അപർണ ദമ്ബതികളുടെ മകനാണ്. ഇനിയും ഉയർന്ന നേട്ടങ്ങള്‍ കൈവരിക്കാനുള്ള കഠിന പരിശ്രമത്തിലാണ് സൂര്യദത്ത്.