കായംകുളം: എസ്.എൻ.ഡി.പി യൂണിയൻ്റെ നേതൃത്വത്തിൽ ശാഖാ യോഗം ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികളുടെ സംയുക്ത യോഗം യൂണിയൻ വൈസ് പ്രസിഡണ്ട് കോലത്തുബാബുന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ സമ്മേളനം ഉത്ഘാടനം ചെയ്തു. 92ആമത് ശിവഗിരി തീർത്ഥാടന പദയാത്രയുടെ ഭാഗമായി കായംകുളം യൂണിയൻ്റെ നേതൃത്വത്തിൽ പ്രഥമ പദയാത്ര നടത്താൻ തീരുമാനിച്ചു. 51 പേരടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു. യൂണിയൻ പ്രസിഡൻ്റ് വി. ചന്ദ്രദാസ്, വൈസ് പ്രസിഡൻ്റ് കോലത്ത് ബാബു രക്ഷാധികാരികളും, ചെയർമാനായി സി.ഭദ്രൻ, കൺവീനറായി സുരേഷ് ബാബും, പബ്ലിസിറ്റി കൺവീനർ, പനയ്ക്കൽ ദേവരാജൻ,ജോ: കൺവീനർ വി.എസ്. സോണി എന്നിവരെ തിരഞ്ഞെടുത്തു. ജാഥക്യാപ്റ്റനായി യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാലു , വൈസ് ക്യാപ്റ്റൻ എ. പ്രവീൺ കുമാർ എന്നിവരും പങ്കെടുത്തു.