കോഴിക്കോട്: സ്വയം സംരംഭകരാകാനുള്ള പരിശീലനം നേടി മുണ്ടക്കൈ ദുരിത ബാധിതരായ സ്ത്രീകള്‍. വസ്ത്ര നിർമാണ യൂണിറ്റുകളും ബാഗ് നിർമാണ യൂണിറ്റും തുടങ്ങുന്നതിനുള്ള പരിശീലനം പൂർത്തിയാക്കിയത് 30 വനിതകളാണ്. പീപ്പിള്‍സ് ഫൗണ്ടേഷനാണ് സ്ത്രീകള്‍ക്കായി സ്വയം തൊഴില്‍ പരിശീലനവും നിർദേശങ്ങളും നല്‍കിയത്. കോഴിക്കോട്ടെ ഒരു ഫാബ്രിക് മാനുഫാക്ചറിങ് യൂണറ്റില്‍ ഇന്നലെ ഇന്‍ഡസ്ട്രിയല്‍ വിസിറ്റായിരുന്നു. മുണ്ടക്കൈ ദുരിത ബാധിതരായ ഈ സ്ത്രീകള്‍ക്ക്. സ്വയം സംരംഭം തുടങ്ങുന്നതിന്‍റെ പാഠങ്ങള്‍ പഠിച്ച ഇവർ ഇനി സംരംഭങ്ങള്‍ തുടങ്ങാനുള്ള ശ്രമത്തിലാണ്. അതിന്‍റെ ഭാഗമാണ് ഈ സന്ദർശനം. വസ്ത്ര നിർമാണം മാത്രമല്ല ബാങ്ക് ഇടപാടുകളും ഡിജിറ്റല്‍ മാർക്കറ്റിങ്ങും എല്ലാ വശങ്ങളും പരിശീലനത്തിന്‍റെ ഭാഗമായിരുന്നു. ചിലർ ബാഗ് നിർമാണമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ദുരിത മേഖലയിലെ സ്ത്രീകളുടെ ശാക്തീകരണം മുന്‍നിർത്തിയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഈ പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട് കളംതോട്ടെ ഇന്‍ച്ബെറി എന്ന പ്രീമിയം ഹോംവെയറാണ് ഇന്‍ഡസ്ട്രി വിസിറ്റിന് സൗകര്യമൊരുക്കിയത്.



