നെയ്യാറ്റിന്‍കര: അഴിമതിക്കെതിരെ പോരാടിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന്റെ 114-ാം വാര്‍ഷികദിനം ആചരിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മകളുള്ള നെയ്യാറ്റിന്‍കരയില്‍ യുവകലാസാഹിതിയുടെ നേതൃത്വത്തിലാണ് ദിനാചരണം നടത്തിയത്. കലാ, സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമയില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാനും യുവകലാസാഹിതി ജില്ലാ സെക്രട്ടറിയുമായ കെ.പി.ഗോപകുമാര്‍ ഹാരാര്‍പ്പണം നടത്തി.
ചടങ്ങില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി ജി.എന്‍.ശ്രീകുമാര്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ആര്‍.കലാധരന്‍, യുവ കലാ സാഹിതി നെയ്യാറ്റിന്‍കര മണ്ഡലം സെക്രട്ടറി ശ്രീകാന്ത്, പ്രസിഡന്റ് കുന്നിയോട് രാമചന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം ജയപ്രകാശ്, സജീവ് കുമാര്‍, ഗിരീഷ് കളത്തറ, പ്രസാദ് കൊല്ലയില്‍, അനിത, സുരജ മുരുകന്‍, ഉദയന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.