സ്വച്ഛ് ഭാരത് മിഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ 17 മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 വരെ രാജ്യത്തുടനീളം നടപ്പിലാക്കുന്ന ജനകീയ ശുചീകരണ പരിപാടിയായ സ്വച്ഛ താ ഹി സേവ ക്യാംപെയിന്റെ ഭാഗമായി മുരിക്കും വയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസിന്റെ നേതൃത്വത്തിൽ റാലിയും, സ്വച്ഛതാ പ്രതിജ്ഞ എടുക്കുകയും, അമരാവതി ഗവൺമെന്റ് ആയുർവേദ ആശുപത്രിയും പരിസരവും ശുചീകരണവും നടത്തി.
ഡോ. ഇ ജി പത്മനാഭൻ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ രതീഷ്, സന്തോഷ് പി ജി , ബാലകൃഷ്ണൻ , ജിൻസി , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ എന്നിവർ സംസാരിച്ചു.