കോഴിക്കോട്: സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും വോളന്റീയര്‍മാര്‍ സംസ്ഥാനത്തെ 9 ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് കടല്‍ തീരപ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. കോഴിക്കോട് ബീച്ചില്‍ എം കെ രാഘവന് എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സനൂപ് സി, ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എം ഗൗതമന്, എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഫസില്‍ അഹമ്മദ്, ജയപ്രകാശ് എന്നിവര്‍ പങ്കെടുക്കും.



