Saturday, August 2, 2025
No menu items!
Homeവാർത്തകൾസ്വകാര്യ ബസ് അപകടത്തിൽ ആളുകൾ മരിച്ചാൽ പെർമിറ്റ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ഡ്രൈവറുടെ ലൈസൻസ്...

സ്വകാര്യ ബസ് അപകടത്തിൽ ആളുകൾ മരിച്ചാൽ പെർമിറ്റ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ഡ്രൈവറുടെ ലൈസൻസ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി കെ. ഗണേഷ് കുമാർ

സ്വകാര്യ ബസ് ജീവനക്കാരുടെ നിയമനത്തിന് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുമെന്നും തുടർന്ന് മന്ത്രി പറഞ്ഞു. പാലക്കാട് അപകടം ഉണ്ടായ പനയംപാടത്ത് വാഹനങ്ങളുടെ സ്പീഡ് കുറക്കാനായി നിർദ്ദേശം വയ്ക്കുമെന്നും പ്രദേശത്ത് ഒരു സ്ഥിരം ഡിവൈഡർ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ബസ് വേകളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്നത് മാറ്റാൻ നടപടി എടുക്കുമെന്നും ഊരാലുങ്കല്‍ സൊസൈറ്റിക്ക് ഇതിൻ്റെ കോണ്ട്രാക്‌ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം കിഴക്കേകോട്ട അപകടത്തില്‍ സർക്കാർ നടപടി സ്വീകരിക്കും. ഇത്തരം എല്ലാ അപകടങ്ങളിലും നടപടി സ്വീകരിക്കുമെന്നും ബ്ലാക് സ്പോട്ട് കേന്ദ്രീകരിച്ചുള്ള പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകള്‍ക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കും. വാഹനങ്ങളുടെ മത്സര ഓട്ടം നിർത്തലാക്കാനായി ജിയോ ടാഗിങ് ഏർപ്പെടുത്തും. സമയം തെറ്റിച്ച്‌ ഓടുന്ന വാഹനങ്ങള്‍ക്ക് പിഴ നല്‍കും. റൂട്ടുകള്‍ കട്ട് ചെയ്യുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും ഉള്‍ റൂട്ടുകളില്‍ ഉള്‍പ്പെടെ ഒരു വണ്ടി എങ്കിലും ഉറപ്പാക്കാൻ സംഘടനയുമായി ആലോചിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് ഉദ്യോഗസ്ഥരും ഉറപ്പാക്കണം. മാർച്ച്‌ മാസത്തോടെ സ്വകാര്യ ബസുകളില്‍ ക്യാമറ വെക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. മോട്ടോർ വാഹന വകുപ്പില്‍ പുതിയ തസ്തികകള്‍ ഇപ്പോള്‍ ഉണ്ടാവില്ലെന്നും ഉള്ള ഒഴിവുകളിലെല്ലാം നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments