Friday, February 20, 2026
No menu items!
Homeവാർത്തകൾസ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്

ഒരേ റൂട്ടിലുള്ള സ്വകാര്യബസ്സുകള്‍ തമ്മില്‍ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കില്‍ മാത്രമേ പെർമിറ്റ് അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയില്‍ ബസ് ഉടമകള്‍ എതിർപ്പ് ഉയർത്തിയാല്‍ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാല്‍ ഉടൻ ഉത്തരവിറക്കും. സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടത്തെ തുടർന്ന് കൂടുതല്‍ അപകടങ്ങളും മരണങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം. സ്വകാര്യ ബസ്സുകളുടെ മത്സയോട്ടം സർക്കാർ കർശനമായി നിയന്ത്രിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments