ചെങ്ങമനാട്: ലോക രക്ഷകനായ യേശു ക്രിസ്തുവിനെ ക്രൂശിച്ച കുരിശ് കണ്ടെടുത്തതിന്റെ ഓർമ്മ സെപ്തംബർ 13-ാം തീയതിയും അത് ആഘോഷിച്ച് സ്താപിച്ചതിന്റെ ഓർമ്മ സെപ്തംബർ 14-ാം തീയതിയും തോട്ടകം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ആഘോഷിക്കുന്നു.
കുസ്തന്തിനോസ് ചക്രവർത്തി അയൽ രാജ്യവുമായുള്ള യുദ്ധത്തിൽ ആറ് പ്രാവിശം തോൽക്കുകയുo ചെയ്തപ്പോൾ ആകാശത്ത് കുരിശ് അടയാളം കാണുകയും, ഇതിനാലെ നീ ജയിക്കും എന്നൊരു അശരീരി ഉണ്ടാക്കുകയും ചെയ്തു. ആയതിനാൽ തന്റെ പട്ടാളക്കാരുടെ പടചട്ടയിൽ കുരിശ് ധരിക്കുകയും യുദ്ധം ചെയ്യുകയും ആ യുദ്ധത്തിൽ ജയിക്കുകയും തുടർന്ന് അദ്ദേഹം ചക്രവർത്തിയാവുകയും ചെയ്തു. തുടർന്ന് കുസ്തന്തിനോസ് ക്രിസ്തുമതം സ്വീകരിക്കുകയും, ക്രിസ്തീയ സഭയെ രാജകീയ സഭയാക്കുകയും ചെയ്തു. കുതസ്തന്തിനോസ് ചക്രവർത്തിയുടെ മാതാവ് ഹെലനി രാജ്ഞി യേശുവിനെ ക്രൂശിച്ച കുരിശ് കണ്ടെടുക്കുവാൻ ശ്രമിച്ചു. കുരിശ്കണ്ടെടുത്തപ്പോൾ യേശുക്രിസ്തുവിനേയും രണ്ട് കള്ളന്മാരെയും ക്രൂശിച്ച കുരിശ് കണ്ടെടുക്കുകയും ചെയ്തു. എന്നാൽ യേശുവിനെ ക്രൂശിച്ച കുരിശ് തിരിച്ചറിയാതിരുന്നതിനാൽ ആ വഴി കൊണ്ടുവന്ന ശവമഞ്ചത്തിൽ മൂന്ന് കുരിശുകളും സ്പർശിച്ചു. യേശുക്രിസ്തുവിനെ ക്രൂശിച്ച കുരിശിൽ തൊട്ടപ്പോൾ മൃതശരീരം ജീവൻ വക്കുകയും ചെയ്തു. അങ്ങനെ യേശുക്രിസ്തുവിനെ ക്രൂശിച്ച കുരിശ് തിരിച്ചറിയുകയും ചെയ്തു എന്നാണ് വിശ്വാസം. ഇതിന്റെ സന്തോഷത്തിൽ എല്ലാവർക്കും മധുരം വിതരണo ചെയ്തു. അതിന്റെ സ്മരണ പുതുക്കുന്ന സ്ലീബാ പെരുന്നാളിന് പഞ്ചസാരയും മണ്ടയും കൊടുക്കുന്നത്.